ലോക്സഭാ തിരഞ്ഞെടുപ്പ് : വോട്ടെണ്ണൽ ഒരുക്കങ്ങൾ അഡീഷണൽ ചീഫ് ഇലക്ടറൽ ഓഫീസർ വിലയിരുത്തി

google news
hhhh

ഇടുക്കി : ലോക്സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ അഡീഷണൽ ചീഫ് ഇലക്ടറൽ ഓഫീസർ  ഡോ. അദീല അബ്‌ദുള്ള വിലയിരുത്തി. ജില്ലയിലെ ഏക വോട്ടെണ്ണൽ കേന്ദ്രമായ ഏകലവ്യ എം ആർ എസ് സ്കൂളിലെത്തിയാണ് അവർ ക്രമീകരണങ്ങൾ നേരിട്ട് വിലയിരുത്തിയത്.

ജില്ലാ കളക്ടറും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയുമായ ഷീബാ  ജോർജ്, ജില്ലാ പോലീസ് മേധാവി  ടി കെ വിഷ്ണു പ്രദീപ്, സബ്കലക്ടർമാരായ ഡോ അരുൺ എസ് നായർ, വി എം ജയകൃഷ്ണൻ, എ എസ് പി ബി കൃഷ്ണകുമാർ, മൂവാറ്റുപുഴ ആർ ഡി ഒ ഷൈജു പി ജേക്കബ് ,തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യുട്ടി കലക്ടർ ഡോ.ജെ ഒ അരുൺ ,മറ്റ് ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.

Tags