ഇടുക്കി തൊടുപുഴയിൽ കോവിഡ് ബാധിച്ച വയോധികൻ മരിച്ചു

google news
huoih

ഇടുക്കി : തൊടുപുഴയിൽ കോവിഡ് ബാധിച്ച വയോധികൻ മരിച്ചു. തൊടുപുഴ നഗരസഭയിലെ ഏഴാം വാർഡിൽ താമസിക്കുന്ന അസീസ് (80) ആണ് മരിച്ചത്. ഹൃദരോഗ ബാധിതനായ അസീസിനെ കഴിഞ്ഞ ദിവസം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഇതേ തുടർന്ന് ഇന്നലെ അസീസിനെ തൊടുപുഴയിലെ ജില്ല ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇന്ന് രാവിലെ അസീസ് മരിച്ചു. മൃതദേഹം പ്രത്യേക സുരക്ഷാ ക്രമീകണത്തോടെ സൂക്ഷിച്ചിരിക്കുകയാണെന്ന് ജില്ലാ ആശുപത്രി അധികൃതർ പറഞ്ഞു. ഇന്ന് വൈകിട്ട് മൃതദേഹം കാരിക്കോട് നൈനാര് പള്ളിയിൽ സംസ്കരിക്കും.

Tags