ഇടുക്കിയിൽ പാചകത്തിനിടെ തീ പടർന്ന് രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാലു പേർക്ക് പൊള്ളലേറ്റു

fire
fire

ഇടുക്കി: അടിമാലിക്ക് സമീപം തോക്കുപാറയിൽ പാചകത്തിനിടെ തീപടർന്ന് നാലുപേർക്ക് പൊളളലേറ്റു. തോക്കുപാറ സൗഹൃഗിരിയിൽ ഇന്നലെ  ഉച്ചയ്ക്കാണ് അപകടം ഉണ്ടായത്. 

തോക്കുപാറ പുതിയമഠത്തിൽ  ജോയി, ജോമോൻ , അഖില, അന്നമ്മ എന്നിവർക്കാണ് പൊളളലേറ്റത്. അടുക്കളയിലെ എൽ പി ജി സ്റ്റൗവിൽ നിന്നാണ് തീ പടർന്നത്. സ്റ്റൗവിൽ നിന്ന് പെട്ടെന്ന് തീ ആളിപടരുകയായിരുന്നു. നാലുപേരെയും അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പൊളളൽ ഗുരുതരമല്ല. 

Tags