ഇടുക്കി ജില്ലാ ആസൂത്രണ സമിതി യോഗം ; പരിഷ്ക്കരിച്ച വാർഷിക പദ്ധതികൾക്ക് അംഗീകാരം

District Planning Committee meeting; Approval of revised annual plans
District Planning Committee meeting; Approval of revised annual plans

ഇടുക്കി :  ജില്ലയിലെ  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2024-25 വർഷത്തെ പരിഷ്ക്കരിച്ച വാർഷിക പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നൽകി. 35 തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികൾക്കാണ് യോഗം അംഗീകാരം നൽകിയത്. ആസൂത്രണ സമിതി ചെയർമാൻ കെ ടി ബിനു അധ്യക്ഷത വഹിച്ചു. 

മെമ്പർ സെക്രട്ടറിയും ജില്ലാകളക്ടറുമായ വി വിഘ്നേശ്വരി, സർക്കാർ നോമിനി കെ ജയശങ്കർ, ഡി പി സി അംഗങ്ങളായ ഉഷാകുമാരി മോഹൻ കുമാർ, ഷിനി ഷാജി, ആശാ ആൻ്റണി, ഇന്ദു സുധാകരൻ, ജോസഫ് കുരുവിള, പ്രഫ. എം ജെ ജേക്കബ്ബ്, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അസോസിയേഷൻ പ്രസിഡണ്ട് എം ലതീഷ് മറ്റ് ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ എന്നിവർ പങ്കടുത്തു.

Tags