ഇടുക്കി ജില്ലാ വികസന സമിതി യോഗം ചേർന്നു
ഇടുക്കി : ഇടുക്കി ജില്ലാ വികസന സമിതി അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് യോഗം ഷൈജു പി ജേക്കബ്ബിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. പോഷ് നിയമവുമായി ബന്ധപ്പെട്ട് ജില്ലയിൽ മുപ്പത് ഓഫീസുകൾ ഇൻ്റേണൽ കമ്മറ്റി രൂപീകരിച്ചതായി ജില്ലാ ലേബർ ഓഫീസർ അറിയിച്ചു. ജില്ലയിൽ പത്തിൽ കൂടുതൽ തൊഴിലാളികളുള്ള 371 സ്വകാര്യ സ്ഥാപനങ്ങളുണ്ട്. ഇതിൽ 242 സ്ഥാപനങ്ങളിൽ ഇൻ്റേണൽ കമ്മറ്റി രൂപികരിച്ചു. 59 സ്ഥാപനങ്ങൾ പോഷ് പോർട്ടലിൽ രജിസ്റ്റർ ചെയ്തു.
പൈനാവിൽ വർക്കിംഗ് വുമൺസ് , മെൻസ് ഹോസ്റ്റൽ നിർമ്മിക്കുന്നതിനുള്ള പ്ലാൻ തയ്യാറാക്കിയതായി പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ജില്ലാ വികസന സമതിയോഗത്തെ അറിയിച്ചു.ജില്ലയിലെ വിവിധ സ്കൂളുകളിൽ കുട്ടികളുടെ ആധാർ പരിഷ്ക്കരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് ഐ ടി മിഷൻ ജില്ലാ പ്രൊജക്റ്റ് മാനേജർ അറിയിച്ചു.
മൂന്നാർ ടൗണിൽ പാർക്കിംഗ് ഗ്രൗണ്ട് നിർമ്മിക്കുന്നത് ചർച്ച ചെയ്യുന്നതിനുള്ള യോഗം സപ്തംബർ മൂന്നിന് എഡിഎമ്മിൻ്റെ അധ്യക്ഷതയിൽ ചേരും. പീരുമേട് താലൂക്കിൽ എമർജൻസി ഓപ്പറേഷൻെ സെന്ററിൻ്റെ നിർമ്മാണം പൂർത്തികരിച്ചിട്ടുണ്ട്. ദേശീയ പാതയിൽ അപകടകരമായി നിലയിലുള്ള 69 മരങ്ങൾ മുറിച്ച് നീക്കി.വട്ടവട , മറയൂർ കാന്തല്ലൂർ ഭാഗങ്ങളിൽ വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തിൽ 30 ആർ ആർ ടി അംഗങ്ങളെയും വാച്ചർമാരെയും നിയമിച്ചതായും മറയൂർ ഡി എഫ് ഒ അറിയിച്ചു.
കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ഡെപ്യൂട്ടി കളക്ടർ അതുൽ സ്വാമിനാഥൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ ദീപാ ചന്ദ്രൻ മറ്റ് വകുപ്പ് തല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.