തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നൂതന പദ്ധതികള്‍ ആസൂത്രണം ചെയ്യണം: ഇടുക്കി ജില്ലാ കളക്ടര്‍

vxgb

ഇടുക്കി : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഭിന്നശേഷി സ്‌കോളര്‍ഷിപ്പ് പദ്ധതി ഏറ്റെടുത്ത് നടത്തണമെന്നും കൂടുതല്‍ നൂതന പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്നും ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് പറഞ്ഞു. അടുത്ത സാമ്പത്തിക വര്‍ഷം ജില്ലയില്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ ചര്‍ച്ച ചെയ്യുന്നതിന് വേണ്ടി ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പുതുതായി ആരംഭിക്കുന്ന പദ്ധതികള്‍, ഭേദഗതി ആവശ്യമുള്ള പദ്ധതികള്‍ എന്നിവയെക്കുറിച്ചും ആരോഗ്യം, ടൂറിസം, ശുചിത്വം, ഭിന്നശേഷി, സ്വയംതൊഴില്‍, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ വിവിധ വികസന പദ്ധതികളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ബിനു, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ദീപ ചന്ദ്രന്‍, ഡിപിസി അംഗങ്ങളായ ഉഷാകുമാരി മോഹന്‍കുമാര്‍, സി. വി സുനിത, ഷൈനി സജി, ഇന്ദു സുധാകരന്‍, ജോസഫ് കുരുവിള, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് പി. മാലതി, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് ലതീഷ്, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.

Tags