വികസിത് ഭാരത് സങ്കൽപ്പ യാത്ര ഇടുക്കിയിലെ അയ്യപ്പൻകോവിൽ ഗ്രാമ പഞ്ചായത്തിൽ പര്യടനം നടത്തി

വികസിത് ഭാരത് സങ്കൽപ്പ യാത്ര ഇടുക്കിയിലെ അയ്യപ്പൻകോവിൽ ഗ്രാമ പഞ്ചായത്തിൽ പര്യടനം നടത്തി

ഇടുക്കി : കേന്ദ്രസർക്കാരിൻ്റെ ജനക്ഷേമ പദ്ധതികളുടെ പ്രചരണാർത്ഥം സംഘടിപ്പിക്കുന്ന വികസിത് ഭാരത് സങ്കൽപ്പ യാത്ര ഇടുക്കിയിലെ അയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്തിലെത്തി. യൂണിയൻ ബാങ്ക് മാട്ടുകട്ട ശാഖയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. മാട്ടുക്കട്ട മർക്കറ്റ് ഗ്രൗണ്ടിൽ
ചേർന്ന സമ്മേളനത്തിൽ ഡെപ്യൂട്ടി സെക്രട്ടറി രേഷ്മനായർ വിശിഷ്ടാതിഥിയായി പങ്കെടുത്തു.

അയ്യപ്പൻകോവിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജയ്മോൾ ജോൺസൺ ഉദ്ഘാടനം ചെയ്തു. ലീഡ് ബാങ്ക് മാനേജർ ജോസ് ജോർജ് വളവി മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് മെമ്പർ  സോണിയ റെജി,യൂണിയൻ ബാങ്ക് മാനേജർ നീരജ് കുമാർ, കട്ടപ്പന യൂണിയൻ ബാങ്ക് മാനേജർ അജീഷ് മാനുവൽ, അരുൺ റെജി, ആഷാ പി നായർ എന്നിവർ പ്രസംഗിച്ചു. മേരി കഹാനി മേരി ജുബാനി വിജയ കഥകൾ  സംരംഭകർ പങ്കുവച്ചു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, കൃഷി വിജ്ഞാന കേന്ദ്രം, ഇന്ത്യ പോസ്റ്റ് തുടങ്ങി വിവിധ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ വിവിധ പദ്ധതികൾ പരിചയപ്പെടുത്തി.

പ്രധാനമന്ത്രി ഉജ്ജ്വല യോജന മുഖേന അര്‍ഹരായവര്‍ക്ക് ഗ്യാസ് കണക്ഷന എടുക്കുന്നതിന് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സൗകര്യവും യാത്രയില്‍ ലഭ്യമാക്കി. ജില്ലാ ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. കാർഷിക മേഖലയില്‍ സാങ്കേതിക വിദ്യകള്‍ പ്രയോഗിക്കുന്നതിന്റെ ഭാഗമായി വളപ്രയോഗം നടത്തുന്നതിനുള്ള ഡ്രോണ്‍ സാങ്കേതിക വിദ്യയും കർഷകരെ പരിചയപ്പെടുത്തി.

Tags