കണ്ണൂരിലുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ മുസ്ലിം ലീഗ് നേതാവ് മരണമടഞ്ഞു
ibrahimhajipassedaway

കണ്ണൂർ : മരക്കാർകണ്ടി ബൈത്തുൽ നൂഹയിൽ വി കെ ഇബ്രാഹിം ഹാജി (74 ) കാൽടെക്സിലുണ്ടായ വാഹനാപകടത്തിൽ മരണമടഞ്ഞു. മുസ്ലിം ലീഗ് നേതാവും സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ നിറ സാന്നിദ്ധ്യവുമായിരുന്ന ഇബ്രാഹിം ഹാജി  ചാലാട് സ്വദേശിയാണ്.  

ഭാര്യ സുലൈഖ എം പി,  മക്കൾ നദീർ എം പി, നിഷാദ് (ഖത്തർ), നൗഫൽ (ലുലു ഗോൾഡ്, കണ്ണൂർ), ഷമീബ (ബദർപള്ളി), റുബീന (കാട്ടാമ്പള്ളി), നഫീല, റഫ്‌ബിന  (ഇരുവരും മരക്കാർകണ്ടി).  ജാമാതാക്കൾ (കെ ടി സലിം (കോൺകോഡ് ട്രാവൽസ് യോഗശാല റോഡ്, കണ്ണൂർ, മുൻ ജനറൽ  സെക്രട്ടറി,  ബദർപള്ളി പരിപാലന കമ്മിറ്റി)    അഹമ്മദ് നയ്യാർ (അധ്യാപകൻ കോട്ടക്കുന്ന് ഗവ യു പി സ്കൂൾ, കാട്ടാമ്പള്ളി), നിസാർ (ബഹ്‌റൈൻ), നൗഷാദ് (മുൻസിപ്പൽ കോൺട്രാക്ടർ), ഷംന, അസൂറാ, നസ്‌ന. സഹോദരങ്ങൾ, സുബൈർ (റിട്ട. പി ഡബ്ള്യു ഡി  ജീവനക്കാരനാണ്), അബ്ദുസ്സലാം, സൈനബ സഫിയ, സുബൈദ പരേതരായ സൈബുന്നിസ, അഷ്‌റഫ്,

കണ്ണൂർ കാൽടെക്സ് ജംക്ഷനിൽ വെച്ചു  ഇദ്ദേഹം  സഞ്ചരിച്ച ഇരുചക്ര വാഹനം ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മരണപ്പെട്ടത്. മുമ്പ് ഹാജി റോഡിൽ കച്ചവടക്കാരനായിരുന്നു.  പള്ളിക്കുന്ന് പഞ്ചായത്ത് ലീഗ് പ്രസിഡന്റ്, ചാലാട് കോ ഓപ്പറേറ്റീവ് ബാങ്ക് ഭരണ സമിതിയംഗം,  പള്ളിക്കുന്ന്  ഗ്രാമ പഞ്ചായത്ത് മെമ്പർ. ചാലാട് പള്ളി മദ്രസ്സ കമ്മിറ്റി മുൻ മെമ്പർ,   എന്നീ നിലകളിൽ പ്രവർത്തിച്ചു. ചാലാട് ശിഹാബ് തങ്ങൾ മെമ്മോറിയൽ ട്രസ്റ്റ് മെമ്പർ ആണ്. ഖബറടക്കം രാത്രി 10 : 30 നു ചാലാട് പള്ളിയാംമൂല ഖബർസ്ഥാനിൽ

Share this story