പട്ടാപകൽ നടുറോഡിൽ കുട്ടിയുടെ മുന്നിൽ വച്ച് ഭാര്യയുടെ കഴുത്തറത്തു; ഭർത്താവ് കസ്റ്റഡിയിൽ

google news
kottayam-crime

കണ്ണൂര്‍: ഇരിട്ടിയില്‍ നടുറോഡില്‍ കുട്ടിയുടെ മുന്നിൽ വച്ച് ഭർത്താവ്ഭാ ര്യയുടെ  കഴുത്തറത്തു. കുന്നോത്ത് സ്വദേശിനി കെ.ജി. സജിതയ്ക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ ഭര്‍ത്താവ് കെ.യു. ഉമേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാവിലെയായിരുന്നു അക്രമം.കഴുത്തിൽ പരിക്കേറ്റ യുവതിയെ ആദ്യം പ്രദേശത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് താലൂക്ക് ആശുപത്രിയിലേക്കും മാറ്റി

 കുടുംബപ്രശ്നങ്ങൾ കാരണം തമ്മിൽ പിരി‍ഞ്ഞ് താമസിക്കുകയായിരുന്നു ഇരുവരും. കോടതിയിൽ കേസ് നടന്നുകൊണ്ടിരിക്കെ പേപ്പർ നൽകാനുണ്ടെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയായിരുന്നു ആക്രമണം.
.

Tags