മനുഷ്യ -വന്യ ജീവി സംഘർഷം: വിശദമായ പഠനവുമായി ‘ലെൻസ് വന്യജീവി നിരീക്ഷണ സംവിധാനം പ്രവർത്തനം തുടങ്ങുന്നു

google news
fh

കൽപ്പറ്റ:വയനാട് ജില്ലയിൽ വർദ്ധിച്ചുവരുന്ന വന്യജീവി - മനുഷ്യ സംഘർഷങ്ങളെ കൃത്യമായി നിരീക്ഷിക്കുവാനും, പങ്കാളിത്ത വിവര ശേഖരണത്തിനും ആയി വയനാട് ജില്ലയിലെ കർഷകരുടെയും ഗവേഷകരുടെയും ഒരു കൂട്ടായ്മ്മ പ്രവർത്തനം ആരംഭിക്കുന്നു.


  ‘ലെൻസ് വന്യജീവി നിരീക്ഷണ സംവിധാനം’ എന്ന പേരിൽ  വയനാട്ടിൽ ഉണ്ടായികൊണ്ടിരിക്കുന്ന മനുഷ്യവന്യജീവി സംഘർഷങ്ങളെ സംബന്ധിച്ചു ജനപങ്കാളിത്തത്തോടെ വിവരശേഖരണം നടത്തി കൃത്യമായ വിവരങ്ങൾ  ഉണ്ടാക്കിയെടുക്കുക എന്നതാണ് പരിപാടിയുടെ പ്രാഥമിക ലക്ഷ്യമെന്ന് സമിതി അംഗങ്ങൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.  മനുഷ്യരുമായി സംഘർഷത്തിലാകുന്ന വന്യജീവികൾ, അവ ഉണ്ടാക്കുന്ന നഷ്ടങ്ങൾ, നഷ്ടപരിഹാരത്തിൻ്റെ  ലഭ്യത, അതീവ സംഘർഷ പ്രദേശങ്ങൾ,  ഓരോ പ്രദേശത്തെയും സംഘർഷത്തിന്റെ തോത്, കാരണങ്ങൾ എന്നിവ ചിട്ടയായ വിവരശേഖരണത്തിലൂടെ മനസ്സിലാക്കുകയാണ് ലക്ഷ്യം. 

ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങൾ പൊതുജനങ്ങൾക്കും, പ്രാദേശീക സർക്കാരുകൾക്കും, വിവിധ വകുപ്പുകൾക്കും, സംസ്ഥാന സർക്കാരിനും പ്രതിരോധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ ഉപകാരപ്പെടും എന്ന്  കരുതുന്നതായി ഇവർ പറഞ്ഞു. . ഇതിനായി തുടർച്ചയായി പഞ്ചായത്തു തലത്തിലും ജില്ലാതലത്തിലും ശില്പശാലകൾ സംഘടിപ്പിക്കുകയും വിവരങ്ങൾ കൈമാറുകയും ചെയ്യും. ഇതിലൂടെ വയനാടിന്റെ വിവിധ മേഖലകളിൽ വന്യജീവി സംഘർഷം കൂടുന്നത്തിനുള്ള കാരണങ്ങൾ കണ്ടെത്താനും ഓരോ പ്രദേശത്തും പഞ്ചായത്തിൻറെ നേതൃത്വത്തിൽ  ഏതുതരം ഇടപെടലുകൾ ആണ് നടത്തേണ്ടതെന്ന് തീരുനമിക്കാനും  കഴിയും. 

വിവരങ്ങൾ ശേഖരിക്കുന്നതു വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും തിരജെടുത്ത കർഷകർ ആയിരിക്കും, ഹ്യൂം  സെന്റർ വിവരങ്ങൾ ശേഖരിക്കുന്നതിനും  അവ വിശകലനം ചെയ്യുന്നതിനും ഉള്ള സാങ്കേതിക സഹായം നൽകും. ആദ്യഘട്ടം ഒരു പഞ്ചായത്തിൽ നിന്ന് നാലാൾ വീതം വിവരശേഖരണം നടത്തുകയും ക്രമേണ പങ്കാളിത്തം കൂട്ടാനും ആണ് ഉദ്ദേശിക്കുന്നത്. 

പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുംവിപുലീകരിക്കുന്നതിനുമായി ടി.സി.ജോസഫ് ചെയർമാനും ഡോ.ടി.ആർ സുമ കൺവീനറുമായ ഇരുപത്തി ആറ് അംഗ ജനറൽ കമ്മറ്റിയും ഒൻപത് അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു. 


 മനോജ്‌കുമാർ കെ, പി ഡി ദാസൻ, ഗംഗാധരൻ എം പി, ദിവാകരൻ എം, സന്തോഷ്‌കുമാർ, വർഗീസ് സി പി, ദ്യുതി ബി എസ് തുടങ്ങിയവരാണ് മറ്റു കമ്മിറ്റി അംഗങ്ങൾ. ജനറൽ കമ്മിറ്റിയിൽ എല്ലാ പഞ്ചായത്തിൽ നിന്നും ഓരോ കർഷകർ അംഗങ്ങൾ ആയിരിക്കും അവർ പഞ്ചായത്ത് തലത്തിൽ പരിപാടി എകോപിപ്പിക്കും. 

 ലെൻസ് വന്യജീവി നിരീക്ഷണ സംവിധാനം ചെയർമാൻ ടി സി ജോസഫ്, ഹ്യൂം സെൻ്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് സെന്റർ ഡയറക്ടർ സി കെ വിഷ്ണുദാസ്, ലെൻസ് വന്യജീവി നിരീക്ഷണ സംവിധാനം എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ ഗംഗാധരൻ എം പി,മനോജ്‌കുമാർ കെ ,വർഗീസ് സി പി,
 ,ഹ്യൂം സെൻ്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് സെന്റർ
റിസർച്ച് അസിസ്റ്റൻറ്ബാബു ജി കെ. എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

Tags