ഹജ്ജ് യാത്രക്കാരെ സാമ്പത്തികമായി ചൂഷണം ചെയ്യുന്നതിനെതിരെ കേന്ദ്ര സർക്കാർ ഇടപെടണം : മനുഷ്യാവകാശ സംഘടന

google news
ഹജ്ജ് യാത്രക്കാരെ സാമ്പത്തികമായി ചൂഷണം ചെയ്യുന്നതിനെതിരെ കേന്ദ്ര സർക്കാർ ഇടപെടണം : മനുഷ്യാവകാശ സംഘടന

കണ്ണൂർ: സംസ്ഥാനത്തെ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളുടെ സാമ്പത്തിക ചൂഷണം അവസാനിപ്പിക്കണമെന്ന് ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോറം ഫോർ പീപ്പിൾസ് റൈറ്റസ് (എൻ.എഫ്.പി.ആർ) ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഒരു വിഭാഗം മത മേലധ്യക്ഷൻമാരുടെ ഒത്താശയോടെയാണ് ഇത്തരത്തിൽ വിശ്വാസികളെ ചൂഷണം ചെയ്യുന്നത്.

സാധാരണ ശാരീരിക അവശത അനുഭവിക്കുന്നവരും പ്രായാധിക്യമുള്ളവരുമാണ് സൗകര്യപ്രദമായ ഹജ്ജ് യാത്രക്ക് സ്വകാര്യ ഹജ്ജ് ഗ്രൂപ്പിനെ ആശ്രയിക്കുന്നത്. അഞ്ചര ലക്ഷം രൂപക്ക് ബുക്ക് ചെയ്ത് ഹജ്ജിന് പോകുന്നവരോട് ഇപ്പോൾ ഒന്നര ലക്ഷം രൂപ കൂടി അധികമാകുമെന്ന് സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾ അറിയിച്ചിരിക്കുകയാണ്.ഇത് തികഞ്ഞ സാമ്പത്തിക ചൂഷണമാണ്.ഒരു മുസൽമാൻ്റെ ഏറ്റവും വലിയൊരു ആഗ്രഹമാണ് ഹജ്ജിന് പോകുക എന്നത്.ഇത് ചൂഷണം ചെയ്യുന്ന പ്രവൃത്തിയാണ് സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾ ചെയ്യുന്നത് .പ്രമുഖ മത  നേതാക്കളെ അമീർ ആക്കിയാണ് സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾ സാമ്പത്തിക ചൂഷണത്തിന് നേതൃത്വം നൽകുന്നത്. ഇതിൽ നിന്ന് മത നേതാക്കൾ പിന്തിരിയണം.

ഇത് സംബന്ധിച്ച് കേന്ദ്ര-കേരള ഹജ്ജ് മന്ത്രിമാർ, കേന്ദ്ര-കേരള ഹജ്ജ് ചെയർമാൻമാർ എന്നിവർക്ക് പരാതി നൽകി.ഇത്തരം ഹജ്ജ് തീർത്ഥാടക ഏജൻസികളെ നിയന്ത്രിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തയ്യാറാകണം. . ഇല്ലെങ്കിൽ സംഘടന ശക്തമായ പ്രത്യക്ഷ സമരങ്ങൾക്ക് നേതൃത്വം നൽകും.കേന്ദ്ര ഹജ്ജ് കമ്മറ്റി .എ.പി.അബ്ദുള്ളക്കുട്ടി മേൽ വിഷയത്തിൽ പ്രത്യേക താൽപര്യമെടുക്കണമെന്നും ഭാര വാർത്താ സമ്മേളനത്തിൽ. സംസ്ഥാന ജനറൽസെക്രട്ടറി ചിറക്കൽ ബുഷ്‌റ, സംസ്ഥാന വൈസ് ' പ്രസിഡൻ്റ് മനാഫ് താനൂർ, സംസ്ഥാന സെക്രട്ടറി റോജിത് രവീന്ദ്രൻ,സംസ്ഥാന കമ്മറ്റിയംഗം കെ.അബ്ദുൽ ഖാദർ, കണ്ണൂർ ജില്ലാ പ്രസിഡൻ്റ് അനൂപ് തവര, കണ്ണൂർ ജില്ലാ ജനറൽസെക്രട്ടറി കെ.കെ.ഗംഗാധരൻ എന്നിവർ പങ്കെടുത്തു. 

Tags