എച്ച്1 എൻ1 ; ആലപ്പുഴ ജില്ലയിൽ 10 ദിവസത്തിനിടെ എട്ട് രോഗികൾ

google news
 H1 N1

ആലപ്പുഴ:   ജില്ലയിൽ പത്തുദിവസത്തിനിടെ  എച്ച് 1 എൻ 1 രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം എട്ട് ആയി  . വായുവിലൂടെ പകരുന്ന രോഗമായതിനാൽ ജാഗ്രതവേണം. രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളോടു ചേർന്ന് ആരോഗ്യവകുപ്പ് പരിശോധന നടത്തുന്നുണ്ട്. അതിനാൽ, വരുംദിവസങ്ങളിലും രോഗികൾ കൂടാം.

തൃശ്ശൂർ കഴിഞ്ഞാൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർക്ക് എച്ച് 1 എൻ 1 സ്ഥിരീകരിച്ച ജില്ല ആലപ്പുഴയാണ്. മറ്റു പലയിടത്തും ഈ മാസം ഒരു കേസുപോലും റിപ്പോർട്ടു ചെയ്തിട്ടില്ല.എച്ച് 1 എൻ 1 പ്രതിരോധത്തിനു നൽകുന്ന ഒസൾറ്റാമിവിർ കാപ്സ്യൂളിനുണ്ടായിരുന്ന ക്ഷാമം പരിഹരിക്കാൻ നടപടി തുടങ്ങി.ആശുപത്രികൾ ആവശ്യപ്പെടുന്നത്ര മരുന്നു നൽകാൻ ഫാർമസിസ്റ്റുമാരോടു നിർദേശിച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് ജില്ലാ അധികൃതർ പറഞ്ഞു.

പ്രധിരോധ മാർഗ്ഗങ്ങൾ 

• വായുവിലൂടെ പകരുന്നതിനാൽ മുഖാവരണം ധരിക്കുക. പനിബാധിതരിൽനിന്ന് അകലം പാലിക്കുക

• കൈകൊടുക്കൽ ഒഴിവാക്കുക

• പൊതുസ്ഥലത്ത് തുപ്പുന്നതും മൂക്കുചീറ്റുന്നതും ഒഴിവാക്കുക

• ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാലയോ ടിഷ്യൂ പേപ്പറോ ഉപയോഗിക്കുക

• പനിയും ജലദോഷവുമുള്ള കുട്ടികളെ സ്കൂളിൽവിടരുത്

• പുറത്തുപോയി വന്നാൽ കൈയും മുഖവും നന്നായി കഴുക

• ഗർഭിണികൾ, കുട്ടികൾ, ശ്വാസകോശരോഗമുള്ളവർ, ഗുരുതര രോഗമുള്ളവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം

• സ്വയംചികിത്സ പാടില്ല
 

Tags