വെളളക്കരം വര്‍ധിപ്പിക്കാനുളള സര്‍ക്കാര്‍ തീരുമാനംപിന്‍വലിക്കണം: എം. എം ഹസ്സന്‍

GH

 കണ്ണൂര്‍: വെള്ളക്കരം വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍  തീരുമാനം പിന്‍വലിക്കണമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍. കണ്ണൂരില്‍മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  ലിറ്റര്‍ അടിസ്ഥാനത്തിലാണ് ചാര്‍ജ്ജ് വര്‍ധിപ്പിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതു സാധാരണകുടുംബങ്ങള്‍ക്ക് വലിയ ബാധ്യതയുണ്ടാക്കും. ഒരുരൂപ ലിറ്ററിന് വര്‍ധിപ്പിച്ചാല്‍  150 ശതമാനം ബാധ്യതയാണ് ജനങ്ങള്‍ക്കു മേല്‍ വരാന്‍ പോകുന്നത്.വാട്ടര്‍ അതോറിറ്റിക്ക് 1500 കോടിയിലധികം കുടിശ്ശിക കിട്ടാനുണ്ട്.അത് പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് എന്ത് കൊണ്ട് കഴിയുന്നില്ലെന്നും  എം. എം ഹസ്സന്‍ ചോദിച്ചു. 

കുടിശ്ശിക പിരിച്ചെടുത്ത് വെള്ളക്കര വര്‍ധനവ് ഒഴിവാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. വാട്ടര്‍ അതോറിറ്റിക്ക് സര്‍ക്കാര്‍ കൊടുക്കുന്ന ഗ്രാന്റ് വര്‍ധിപ്പിച്ച് കൊടുത്ത് വെള്ളക്കര വര്‍ധനവ് പിന്‍വലിക്കണമെന്നും അല്ലെങ്കില്‍ യു.ഡി. എഫ് സംസ്ഥാനവ്യാപകമായി പ്രതിഷേധ സമരമാരംഭിക്കുമെന്നും  എം. എം ഹസ്സന്‍ കണ്ണൂരില്‍ പറഞ്ഞു.

Share this story