പാപ്പിനിശേരിയില്‍ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു
stolen

വളപട്ടണം: പാപ്പിനിശേരിയില്‍ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു. ധര്‍മകിണറിനു സമീപം താമസിക്കുന്ന തങ്കത്തി(65)ന്റെ വീട്ടില്‍ നിന്നാണ് ഒരു പവന്റെ മാലയും കാല്‍പവന്റെ വളയും പണവും കവര്‍ന്നത്.കഴിഞ്ഞ ദിവസം അടുക്കളയുടെ വാതില്‍ കുത്തിതുറന്നാണ് മോഷ്ടാവ് വീടിനകത്ത് കടന്നത്. 52,000 രൂപയുടെ നഷ്ടം സംഭവിച്ചുവെന്നാണ് കഴിഞ്ഞ ദിവസം വളപട്ടണം പൊലിസില്‍ നല്‍കിയ പരാതി. പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Share this story