അന്താരാഷ്ട്ര ഗണിത ഒളിമ്പ്യാഡിൽ നേട്ടം കൊയ്തു ഗ്ലോബൽ പബ്ലിക് സ്കൂൾ

sag

കൊച്ചി: അന്താരാഷ്ട്ര ഗണിത ഒളിമ്പ്യാഡ് ഒന്നാം ലെവലിൽ തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂളിനു മികച്ച നേട്ടം. സയൻസ് ഒളിമ്പ്യാഡ് ഫൗണ്ടേഷൻ (എസ് ഒ എഫ്) ഒന്നു മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾക്ക് വിവിധ ഗ്രേഡുകളിലായി അന്താരാഷ്ട്ര തലത്തിൽ നടത്തിയ ആദ്യ ലെവൽ മത്സരത്തിൽ രണ്ടു വിദ്യാർത്ഥികളാണ് വിജയം നേടിയത്. ഗ്രേഡ് 2 വിഭാഗത്തിൽ എബ്രാഹം ജോയൽ വാഴക്കാട്ട് അന്താരാഷ്ട്ര തലത്തില്‍ മൂന്നാം റാങ്കും ഗ്രേഡ് 5 ൽ സാറ സുബൈർ നാലകത്ത് അന്താരാഷ്ട്ര തലത്തില്‍ 20-ാം റാങ്കും നേടി രണ്ടാം ലെവൽ മത്സരത്തിനു യോഗ്യത കരസ്ഥമാക്കി.

ഗ്ലോബൽ പബ്ലിക് സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ എബ്രാഹം ജോയൽ വാഴക്കാട്ട് ഡോ ജോയൽ ദേവസ്യ വാഴക്കാട്ടിൻ്റെയും ഡോ ജൂലിൻ റോസ് ആൻ്റണിയുടെയും മകനാണ്. ഏബ്രാഹമിന് വെങ്കല മെഡലും ക്യാഷ് പ്രൈസും പ്രശസ്തി പത്രവും സമ്മാനിക്കും. അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ സാറ സുബൈർ നാലകത്ത് ഡോ. സുബൈർ ഉമർ മുഹമ്മദിൻ്റെയും ഡോ. രെഹ്‌ന റഷീദിൻ്റെയും മകളാണ്.  അടുത്ത മാസം 11 നാണ് രണ്ടാം ലെവൽ മത്സരങ്ങൾ.

Tags