തലശേരിയിൽ രണ്ടു കിലോ കഞ്ചാവുമായി ബംഗാൾ സ്വാദേശി അറസ്റ്റിൽ
Bengal

തലശേരി: തലശേരിയിൽ രണ്ടുകിലോ കഞ്ചാവുമായി അതിഥിതൊഴിലാളി പിടിയില്‍. വെസ്റ്റ്ബാംഗാളിലെ പര്‍ഗനാസ് സൗത്തിലെ നൂര്‍ അലാം സര്‍ദാറി (35)നെ ആണ് തലശേരി പൊലിസ് റെയില്‍വെ സ്റ്റേഷനില്‍ ട്രെയിനിറങ്ങുന്നതിനിടെ ഇന്നലെ പിടികൂടിയത്. കറുപ്പു നിറത്തിലുളള ബാഗില്‍ സുക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. പൊലിസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് 
പിടികൂടിയത്. തലശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Share this story