വനം മന്ത്രി എ.കെ. ശശീന്ദ്രനെ കരിങ്കൊടി കാണിക്കാൻ ശ്രമം: യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു
Tue, 17 Jan 2023

വയനാട് : കഴിഞ്ഞ ദിവസം കടുവയുടെ ആക്രമണത്തിൽ മരണമടഞ്ഞ തോമസിന്റെ വീട് സന്ദർശിക്കാൻ വരുന്ന വഴി കാഞ്ഞിരങ്ങാട് വെച്ച് കരിങ്കൊടി കാണിക്കാൻ ശ്രമിച്ചപ്പോൾ പോലീസ് അറസ്റ്റ് ചെയ്തു തടങ്കലിൽ വെക്കുകയും പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് അസീസ് വാളാട്, ജില്ലാ ജനറൽ സെക്രെട്ടറിമാരായ സി. എച്ച്. സുഹൈർ, അജ്മൽ വെള്ളമുണ്ട,വി.സി. വിനീഷ്, നിയോജക മണ്ഡലം പ്രസിഡന്റ് ബൈജു പുത്തൻപുറക്കൽ, ഷംസീർ അരണപ്പാറ, ലത്തീഫ് ഇമിനാണ്ടി, അൻസാർ തുടങ്ങിയവരെയാണ് അറസ്റ്റ് ചെയ്തത്