ധർമ്മശാലയിലെ പ്ലാസ്റ്റിക്ക് കമ്പനിയിൽ വൻ തീപിടുത്തം

fire

ധർമ്മശാല : ധർമ്മശാലയിലെ പ്ലാസ്റ്റിക്ക് കമ്പനിയിൽ വൻ തീപിടുത്തം .വ്യാഴാഴ്ച്ച ഉച്ചയോടെയാണ് കൂഴിച്ചാലിലെ റെയിൻബോ പ്ലാസ്റ്റിക്ക് കമ്പനിയിൽ തീപിടുത്തമുണ്ടായത് അഗ്നിശമന സേനയും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്.

fire

വ്യഴാഴ്ച്ച ഉച്ചയ്ക്ക് 1 30 ഓടെയാണ്  കൂഴിച്ചാലിലെ റെയിൻബോ പ്ലാസ്റ്റിക്ക് കമ്പനിയിലെ പ്ലാസ്റ്റിക് ഭക്ഷണകവറുകൾ ശേഖരിച്ചുവച്ച സ്റ്റോർ മുറിയിൽ തീപിടുത്തമുണ്ടായത്.

fire

മണികണ്ഠൻ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. ഇതരസംസ്ഥാന തൊഴിലാളികളാണ് ഇവിടെ കൂടുതലായും ജോലി ചെയ്യുന്നത്.  തൊഴിലാളികൾ മുഴുവനും ഭക്ഷണം കഴിക്കാൻ പോയ സമയമായതിനാൽ വൻ അപകടമാണ് ഒഴിവായത്. 

fire darmasala

ഏകദേശം 40 ലക്ഷം രൂപയുടെ സാധനങ്ങൾ തീപിടുത്തത്തിൽ കത്തി നശിച്ചു. തളിപ്പറമ്പിൽ നിന്നും രണ്ടു യൂനിറ്റ് ഫയർ ഫോഴ്സ്  എത്തിതിനുശേഷം ആണ് തീ പൂർണമായും  അണക്കാൻ സാധിച്ചത്.

Share this story