വെളിയന്നൂരില്‍ വനിത കമ്മിഷന്‍ സെമിനാര്‍ സംഘടിപ്പിച്ചു

ssaaa

വെളിയന്നൂര്‍ : കേരള വനിത കമ്മിഷനും വെളിയന്നൂര്‍ ഗ്രാമപഞ്ചായത്ത് ജാഗ്രതാ സമിതിയും കുടുംബശ്രീ സി.ഡി.എസും ചേര്‍ന്ന് സംസ്ഥാനതല സെമിനാര്‍ സംഘടിപ്പിച്ചു. വെളിയന്നൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന സെമിനാര്‍ സംസ്ഥാന വനിത കമ്മിഷനംഗം അഡ്വ. ഇന്ദിര രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജേഷ് ശശി അധ്യക്ഷത വഹിച്ചു. സ്ത്രീ ശാക്തീകരണവും സ്ത്രീധന പീഡനങ്ങളും എന്ന വിഷയത്തില്‍ അഡ്വ. സിന്ധു മാത്യുവും സ്ത്രീകളും സാമൂഹിക പദവിയും എന്ന വിഷയത്തില്‍ ജെന്‍ഡര്‍ റിസോഴ്സ് പേഴ്സണ്‍ കെ.എന്‍. ഷീബയും ക്ലാസ് നയിച്ചു.
സ്ത്രീകള്‍ സമൂഹത്തില്‍ നേരിടുന്ന പ്രശ്നങ്ങള്‍, സ്ത്രീധനമുക്ത കേരളത്തെ വാര്‍ത്തെടുക്കല്‍,  സ്ത്രീ സുരക്ഷാ നിയമങ്ങള്‍, സാമൂഹിക തുല്യത എന്നീ വിഷയങ്ങളില്‍ ചര്‍ച്ച നടന്നു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിനി സിജു, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ അര്‍ച്ചന രതീഷ്, ജോമോന്‍ ജോണി, സണ്ണി പുതിയിടം, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജിന്‍സന്‍ ജേക്കബ്, തങ്കമണി ശശി, ജിമ്മി ജെയിംസ്, ബിന്ദു ഷിജു, അനുപ്രിയ സോമന്‍, ബിന്ദു സുരേന്ദ്രന്‍, ബിന്ദു മാത്യൂ, ഉഷാ സന്തോഷ്, വെളിയന്നൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി റ്റി. ജിജി, ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ എസ്. വിഷ്ണുപ്രിയ, സി.ഡി.എസ്. ചെയര്‍പേഴ്സണ്‍ അശ്വതി ദിപിന്‍ എന്നിവര്‍ പങ്കെടുത്തു.

Tags