വനിതാ കമ്മീഷൻ അദാലത്ത് സെപ്തംബർ 12ന് എറണാകുളത്ത്
Updated: Sep 11, 2024, 19:10 IST
കേരള വനിതാ കമ്മീഷൻ സംഘടിപ്പിക്കുന്ന എറണാകുളം ജില്ലാതല അദാലത്ത് സെപ്തംബർ 12 ന് നടക്കും. എറണാകുളം ഗസ്റ്റ്ഹൗസിൽ രാവിലെ 10 ന് ആരംഭിക്കുന്ന അദാലത്തിന് വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി നേതൃത്വം നൽകും.