ആലുവയിൽ അർധരാത്രിയിൽ അജ്ഞാതൻ വീടിന് തീയിട്ടു

google news
aluva

ആലുവ : അർധരാത്രിയിൽ അജ്ഞാതൻ വീടിന് തീയിട്ടു. ആലുവ കുട്ടമശ്ശേരി സൂര്യനഗറിന് സമീപം കൊല്ലംകുടി വീട്ടിൽ നാരായണൻകുട്ടിയുടെ വീടിനാണ് തീയിട്ടത്.

വീടിൻറെ മുൻവശത്തെ വാതിലും മരത്തോട് കൂടിയുള്ള ഭിത്തിയും ഉള്ള ഭാഗമാണ് കത്തിച്ചത്. സിസിടിവി ദൃശ്യത്തിൽ കത്തിക്കുന്ന ആളിന്റെ ദൃശ്യം ഉണ്ടെങ്കിലും രൂപം വ്യക്തമല്ല. വ്യാഴാഴ്ച രാത്രി 12.30ഓടെയാണ് സംഭവം. തീ ആളിപ്പടർന്ന് അകത്തേക്കും കത്തിപ്പിടിച്ചു.

Tags