ഇരിവേരി സ്വദേശിയെ ബാംഗ്ലൂരിൽ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
death

ചക്കരക്കൽ : ഇരിവേരി സ്വദേശിയായ യുവാവിനെ ബെംഗളൂരുവിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി .   ഇരിവേരി പുന്നത്തിൽ പുരയിൽ പരേതനായ കാദറിന്റെ മകൻ അസ്ലാമിനെ (42) യാണ് എസ്.ജി പാളയത്തുള്ള താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത് .

എസ്.ജി പാളയത്തുള്ള കടയിൽ ജീവനക്കാരനായിരുന്നു . ചൊവ്വാഴ്ച പെരുന്നാൾ ദിവസ അവധിയായതിനാൽ താമസസ്ഥലത്തായിരുന്നു അസ്ലം . നാട്ടിൽ നിന്നും ബന്ധുക്കൾ അസ്ലാമിനെ ഫോണിൽ വിളിച്ചപ്പോൾ കിട്ടാത്തതിനെ തുടർന്ന് ബെംഗളൂരുവിലെ സുഹൃത്തുക്കളെ വിവരമറിയിക്കുകയും സുഹൃത്തുക്കൾ താമസ സ്ഥലത്ത് എത്തി പരിശോധിക്കുകയും ചെയ്തപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്.

ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം . മലയാളി സംഘടനകളുടേയും സുഹൃത്തുക്കളുടേയും സഹായത്തോടെ പോസ്റ്റുമോർട്ടം അടക്കമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി . മാതാവ് : ഖദീജ , ഭാര്യ : സാബിറ .രണ്ടു കുട്ടികളുണ്ട് .സംസ്കാരം ഇരിവേരി ജുമാ മസ്ജിദിൽ നടത്തി.

Share this story