എറണാകുളം നഗരത്തിൽ ഒരുങ്ങുന്നു ഷീ ഹോസ്റ്റൽ

she  lodge

കൊ​ച്ചി:  പെ​ൺ​കു​ട്ടി​ക​ൾ​ക്കും വ​നി​ത​ക​ൾ​ക്കും സു​ര​ക്ഷി​ത​മാ​യി കൊച്ചി ന​ഗ​ര​ത്തി​ൽ താ​മ​സി​ക്കാ​ൻ ഷീ ​ഹോ​സ്റ്റ​ൽ വ​രു​ന്നു. വി​ശാ​ല കൊ​ച്ചി വി​ക​സ​ന അ​തോ​റി​റ്റി​യു​ടെ (ജി.​സി.​ഡി.​എ) ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഹോ​സ്റ്റ​ൽ കെ​ട്ടി​ട​ത്തി​ന്‍റെ ത​റ​ക്ക​ല്ലി​ട​ൽ ചൊ​വ്വാ​ഴ്ച ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ, സാ​മൂ​ഹി​ക​നീ​തി വ​കു​പ്പ് മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു നി​ർ​വ​ഹി​ക്കും.

എ​റ​ണാ​കു​ളം സൗ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പം 23 സെ​ന്റ് സ്ഥ​ല​ത്ത് സ്ത്രീ​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കും മാ​ത്ര​മാ​യാ​ണ്​ ‘ഷീ ​ഹോ​സ്റ്റ​ൽ’ പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്. 7.5 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ്‌ പ​ദ്ധ​തി പൂ​ർ​ത്തി​യാ​കു​ന്ന​ത്. അ​ഞ്ച് നി​ല​ക​ളി​ലാ​യാ​ണ് നി​ർ​മാ​ണം. വി​ദ്യാ​ഭ്യാ​സം, തൊ​ഴി​ൽ തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ​ക്ക്​ കൊ​ച്ചി​യി​ൽ താ​മ​സി​ക്കു​ന്ന വ​നി​ത​ക​ളു​ടെ എ​ണ്ണം അ​സം​ഖ്യ​മാ​ണ്. നി​ല​വി​ൽ പ​ല സ്വ​കാ​ര്യ ഹോ​സ്റ്റ​ലു​ക​ളു​ണ്ടെ​ങ്കി​ലും ഉ​യ​ർ​ന്ന ഫീ​സ് പ​ല​ർ​ക്കും താ​ങ്ങാ​നാ​കി​ല്ല.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സു​ര​ക്ഷി​ത​മാ​യി, കു​റ​ഞ്ഞ ചെ​ല​വി​ൽ വ​നി​ത​ക​ൾ​ക്ക് താ​മ​സ​സൗ​ക​ര്യ​മൊ​രു​ക്കു​ക​യെ​ന്ന ല​ക്ഷ്യ​വു​മാ​യാ​ണ് ജി.​സി.​ഡി.​എ ഹോ​സ്റ്റ​ൽ നി​ർ​മി​ക്കു​ന്ന​ത്.
 

Tags