*'എന്റെ കേരളം' പ്രദർശന വിപണന മേള; ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്റ്റാളില്‍ തിരക്കേറുന്നു : പുസ്തകങ്ങൾ സൗജന്യമായി കരസ്ഥമാക്കാം

google news
sss

തിരുവനന്തപുരം: . കേരള സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി തിരുവനന്തപുരം കനകക്കുന്ന് വെച്ച് നടക്കുന്ന 'എന്റെ കേരളം' പ്രദർശന വിപണന മേളയിലെ (സര്‍വീസ് സ്റ്റാളിനകത്ത് എസ്.ആര്‍. എട്ട്) കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സ്റ്റാളിൽ നിന്നും വൈജ്ഞാനിക പുസ്തകങ്ങൾ വാങ്ങുന്നവർക്ക് തെരഞ്ഞെടുത്ത പുസ്തകം സൗജന്യമായി സമ്മാനിക്കും. മേളയില്‍ വൈജ്ഞാനിക ഗ്രന്ഥങ്ങളുടെ അമൂല്യശേഖരമാണുള്ളത്. പ്രദര്‍ശനം അവസാനിക്കാനിരിക്കെ മേളയില്‍ തിരക്കേറുകയാണ്.

പുസ്തകങ്ങൾക്ക് 20% മുതൽ 60% വരെ വിലക്കിഴിവ് ലഭിക്കും. വൈജ്ഞാനിക സാഹിത്യം, ശാസ്ത്രം, ഭാഷാശാസ്ത്രം, വിദ്യാഭ്യാസം, ചരിത്രം, സാങ്കേതികശാസ്ത്രം, ഫോക്ലോർ, സിനിമ, സംഗീതം, സാമ്പത്തികശാസ്ത്രം, കൃഷി, നിഘണ്ടുക്കൾ, വിവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ ശീര്‍ഷകങ്ങളില്‍ മികച്ച ഗ്രന്ഥങ്ങള്‍ വാങ്ങാന്‍ അവസരമുണ്ട്. യു.ജി.സി കെയർ ലിസ്റ്റിൽ ഉൾപ്പെട്ട വൈജ്ഞാനിക ജേർണൽ 'വിജ്ഞാനകൈരളി' വരിക്കാരാവാൻ അവസരവുമുണ്ട്. (1 വർഷത്തേക്ക് 250 രൂപ, 2 വർഷത്തേക്ക് 500 രൂപ). ഫോണ്‍: 90202 09919.

Tags