പൊതു തെരഞ്ഞെടുപ്പ് 2024; സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി

google news
General Election 2024; Evaluated security arrangements

കാസർകോട് :ലോകസഭ തെരഞ്ഞെടുപ്പിൻ്റെ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിന് ഭരണാധികാരി കൂടിയായ ജില്ലാ കളക്ടർ കെ. ഇമ്പശേഖർ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ചുമതലപ്പെടുത്തിയ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകൻ ആനന്ദ് രാജ് , ജില്ലാ പോലീസ് മേധാവി പി.ബിജോയ്, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കെ.അഷ്റഫ്, അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ എച്ച് നൂറുദ്ധീൻ
എന്നിവർ യോഗം ചേർന്നു.

അതിഥി മന്ദിരത്തിൽ ചേർന്ന യോഗത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി, അതിർത്തികളിൽ സ്വീകരിക്കേണ്ട സുരക്ഷാ സംവിധാനങ്ങളും വിലയിരുത്തി. തെരഞ്ഞെടുപ്പ് ചെലവ് നോഡൽ ഓഫീസർ വി ചന്ദ്രൻ നിരീക്ഷകരുടെ നോഡൽ ഓഫീസർ ലിജോ ജോസഫ് എന്നിവർ പങ്കെടുത്തു.

Tags