കണ്ണൂർ മഹാത്മ മന്ദിരത്തിൽ ഏകാമി ആർട്ട് ഗ്യാലറി പ്രവർത്തനമാരംഭിക്കുന്നു

fhdfh

.കണ്ണൂർ : കണ്ണൂർ മഹാത്മ മന്ദിരത്തിൽ ഏകാ മി ആർട്ട് ഗ്യാലറി പ്രവർത്തന സജ്ജമായതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ലോക പ്രശസ്ത കലാകാരനായ ബോസ് കൃഷ്ണമാചാരിയാണ് ഗാലറി ഡിസൈൻ ചെയ്തത്.റിസറക്ഷൻ ഓഫ് ദി ഫെമിലിയൻ എന്ന പേരിട്ട അഞ്ചു ചിത്രകാരൻമാരുടെ പ്രദർശനത്തോടെ മാർച്ച് 23 ന് ഗ്യാലറി പ്രവർത്തനം തുടങ്ങും. 

പ്രശസ്ത ചിത്രകാരനായ സി.ഭാഗ്യനാഥ്, ഇ എൻ ശാന്തി അഅമീൻ ഖലീൽ . പ്രജക്ത പാലവ് ആഹേർ , സ്നേഹമെഹ്റ എന്നീ അഞ്ച് ആർട്ടിസ്റ്റുകളുടെ ഗ്രൂപ്പ് ഷോയാണ് ഉദ്ഘാടന ദിവസം നടക്കുക.ലളിതമായെങ്കിലും സമകാലിന ഇന്ത്യൻ കലയുടെ ഒരു പരിച്ഛേദത്തിന്റെ സ്വഭാവവിശേഷം പ്രതിഫലിപ്പിക്കുമെന്ന് സംലയകർ അറിയിച്ചു. 

കണ്ണൂരിൽ നല്ലൊരു ആർട്ട് ഗ്യാലറിയെന്ന സ്വപ്നം യാഥാർത്ഥ്യമാക്കുകയാണ് ഈ സംരഭത്തിലുടെ ലക്ഷ്യമിടുന്നതെന്ന് ജനറൽ സെക്രട്ടറി സി. സുനിൽകുമാർ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സംഘാടകരായ ബിപിൻ വേണുഗോപൻ മഹേഷ് ഒറ്റച്ചാൽ എന്നിവരും പങ്കെടുത്തു.

Share this story