ധര്‍മടത്തും തലശേരിയിലും വാഹനാപകടം ; റോഡരികിലെ മിക്ക മരങ്ങളും അപകടാവസ്ഥയിലെന്ന് പരിസരവാസികൾ
dharmmadamroadaccident

തലശേരി : ധര്‍മടത്തും തലശേരിയിലും വാഹനാപകടം. ധര്‍മടത്ത് ഓടിക്കൊണ്ടിരുന്ന സ്വകാര്യ കാര്‍ റോഡില്‍ നിന്നും തെന്നി സമീപത്തെ വീടിനു സമീപം തലകീഴായി മറിഞ്ഞു. പാലക്കാട് നിന്നും പറശിനിക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന കുടുംബം യാത്ര ചെയ്ത കാറാണ് അപകടത്തില്‍പ്പെട്ടത്. കാറിലുണ്ടായവര്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. ശനിയാഴ്ച രാവിലെ 6.30 ഓടെയാണ് സംഭവം.

ഇതിനു പിന്നാലെ തലശേരി റെയില്‍വേ സ്റ്റേഷനു സമീപം ടി.സി മുക്ക് റോഡിലൂടെ ഓടിക്കൊണ്ടിരുന്ന പാസഞ്ചര്‍ ആപ്പ ഓട്ടോറിക്ഷയ്ക്കു മേല്‍ മരത്തിന്റെ ഉണങ്ങിയ ചില്ല വീണു ഓട്ടോ തകര്‍ന്നു. കെ.എല്‍.58 വി. 5525 ഓട്ടോഡ്രൈവര്‍ ടി.സി മുക്കിലെ കെ.എ റെനിലിനു (30) പരുക്കേറ്റു. നെറ്റിക്കും തലയ്ക്കും പരുക്കേററ ഡ്രൈവറെസമീപത്തുള്ളവര്‍ ഓടിയെത്തി ആശുപത്രിയിലെത്തിച്ചു. റെയില്‍വേയുടെ സ്ഥലത്തുള്ള അപകട ഭീതിയിലുള്ള മരങ്ങളുടെ ചില്ലകളാണ് വീണത്.

അപകടത്തെ തുടര്‍ന്ന് നാട്ടുകാര്‍ റെയില്‍വെക്കെതിരേ പ്രതിഷേധിച്ച് റോഡ്തടഞ്ഞു. തലശേരിയില്‍ നിന്നും അഗ്‌നിരക്ഷാസേന എത്തിയാണ് മരം മുറിച്ചു മാറ്റിയത്. ഈ ഭാഗത്ത് റെയില്‍വേ സ്ഥലത്തുള്ള ഒട്ടുമിക്ക മരങ്ങളും അപകടാവസ്ഥയില്‍ റോഡിനു മീതെ ചാഞ്ഞ നിലയിലായിട്ടും റെയില്‍വേ ശ്രദ്ധിക്കുന്നില്ലെന്നാണ് പരിസരവാസികളുടെയും ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുടെയും ആക്ഷേപം.

Share this story