തലശ്ശേരി ധർമ്മടത്ത് നിയന്ത്രണം വിട്ട പൊലിസ് ജീപ്പ് മറിഞ്ഞു
jeep
 
ധര്‍മടം : ധര്‍മടം പൊലീസ്  സ്റ്റേഷനിലെ ജീപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞു. എടക്കാട് മഹാ വിഷ്ണു ക്ഷേത്രത്തിനു സമീപം  ഇന്ന് വൈകിട്ടായിരുന്നു അപകടം. ഡ്രൈവര്‍ രാജേഷ് കണ്ണൂരിലേക്കു പോകുന്നതിനിടെ ആംബുലന്‍സിനു സൈഡ് കൊടുക്കുന്നതിനിടെയായിരുന്നു അപകടം. ജീപ്പിലുണ്ടായിരുന്ന പൊലിസ്  ഡ്രൈവര്‍ രാജേഷ് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. എടക്കാട് പൊലിസ് സ്്ഥലത്തെത്തി വാഹനം റോഡില്‍നിന്നും മാറ്റി.

Share this story