കേന്ദ്രസര്‍ക്കാര്‍ ജനദ്രോഹനയങ്ങള്‍ക്കെതിരെ കണ്ണൂരിൽ സി.പി. എം ബഹുജനറാലി നടത്തും
cpm1
കണ്ണൂര്‍:  കേന്ദ്രസര്‍ക്കാരിന്റെ  ജനദ്രോഹ നയങ്ങള്‍ക്കെതിരെ ഈ മാസം  24ന് വൈകുന്നേരം അഞ്ചു മണിക്ക് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ സി.പി. എം  നേതൃത്വത്തില്‍ ബഹുജന റാലി  നടത്തുമെന്ന് ജില്ലാസെക്രട്ടറി  എം.വി ജയരാജന്‍ വാര്‍ത്താസേമ്മളനത്തില്‍ അറിയിച്ചു. 
വിലക്കയറ്റം തടയുക, എല്ലാവര്‍ക്കും വിദ്യാഭ്യാസവും തൊഴിലും നല്‍കുക, സ്വകാര്യവല്‍ക്കരണ നീക്കങ്ങള്‍ക്കെതിരെ അണിനിരക്കുക, ജനാധിപത്യ അവകാശങ്ങളിേലുള്ള കടന്നുകയറ്റം പ്രതിരോധിക്കുക, ആഗോളവല്‍ക്കരണത്തിന് ജനകീയ ബദല്‍ നടപ്പാക്കുന്ന എല്‍ഡിഎഫ്‌സര്‍ക്കാരിനെ  സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയുള്ള ദേശവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമാണ് കണ്ണൂരിലെ ബഹുജന റാലി നടത്തുന്നത്. സി.പി.എം പിബി അംഗം എ. വിജയരാഘവന്‍ റാലി ഉദ്ഘാടനം ചെയ്യും.

Share this story