കോടതി ഫീസ് വർദ്ധനവ്:അഭിഭാഷകർ ബജറ്റ് കോപ്പി കത്തിച്ച് പ്രതിഷേധിച്ചു

google news
lawyers protest

കണ്ണൂർ : സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റിൽ അന്യായമായികോടതി ഫീസ് വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ കോടതി പരിസരത്ത് ബജറ്റിൻ്റെ കോപ്പികത്തിച്ച്പ്രതിഷേധിച്ചു .

ബുധനാഴ്ച്ച രാവിലെ 10 മണിക്ക്നടന്ന പ്രതിഷേധ സമരം ബാർ കൗൺസിൽ മെമ്പർ അഡ്വ.സി കെ രത്നാകരൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് അഡ്വ: കെ വി മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. അഭിഭാഷകരായ ഇ പി ഹംസക്കുട്ടി, പി വി അബ്ദുൾ ഖാദർ ,പ്രേമൻ മാവില, ലിഷദീപക്, സി സജിന,ജി വി പങ്കജാക്ഷൻ, ബാലകൃഷ്ണൻ നമ്പ്യാർ, കെ ഷാജു, ശശീന്ദ്രൻ കൂവക്കൈ ,പ്രീത ദയാരാജ് എന്നിവർ നേതൃത്വം നൽകി.

Tags