കോൺട്രാക്ടർമാർ പൊതുമരാമത്ത് വകുപ്പ് ഓഫിസിനു മുൻപിൽ ധർണ്ണ നടത്തി

utrfv

കണ്ണൂർ : സംസ്ഥാനത്തെ സർക്കാർ ഇലക്ട്രിക്കൽ കരാറുകാരും അവരോടൊപ്പം പണിയെടുക്കുന്ന തൊഴിലാളികളും നേരിടുന്ന തൊഴിൽ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ പി.ഡബ്ലു.ഡി.ഓഫീസിന് മുന്നിൽ സമരം നടത്തി.സംസ്ഥാന സിക്രട്ടറി പി.വി.കൃഷ്ണൻ ഉൽഘാടനം ചെയ്തു .കെ.പി.മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു.പി.പി.സുനിൽ,  സുനിൽ പോള, വിജയൻ, സജു എന്നിവർ സംസാരിച്ചു.

Share this story