യുവാവിനെ ബ്ലെയ്ഡ് കൊണ്ട് കഴുത്തിന് മുറിവേൽപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി

google news
Policeകണ്ണൂർ : കണ്ണൂർ നഗരത്തിൽ യുവാവിനെ ബ്ലെയ്ഡ് കൊണ്ട് കഴുത്തിന് മുറിവേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി കേസ്.  മുനിസിപ്പൽ ബസ്സ് സ്റ്റാൻ്റിനടുത്തുള്ള  ചെരുപ്പ് തുന്നൽ പണി ചെയ്യുന്ന ഷൈജുവെന്ന (35) യുവാവിനാണ് സഹപ്രവർത്തകനായ  രാജീവൻ എന്നാളു ടെ അക്രമത്തിൽ കഴുത്തിന് സാരമായി മുറിവേറ്റത്. ഇയാളെ പരിയാരം കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

   ഇന്നലെ രാത്രി ജോലി സ്ഥലത്ത് വെച്ച് തന്നെയാണ്  സംഭവം .ഇരുവരും ഒന്നിച്ച് മദ്യപിച്ച ശേഷമുണ്ടായ വാക്കുതർക്കത്തിന്നിടെ രാജീവൻഷൈജുവിനെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.പരിക്കേറ്റ രാജീവനേയും മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Tags