'ഭരണഘടനാമൂല്യങ്ങള്‍ സംരക്ഷിക്കേണ്ടത് കടമ' : ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍
chittayam

കൊല്ലം : ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. മുഖത്തല ബ്ലോക്ക്പഞ്ചായത്തില്‍ ഭരണഘടനാസാക്ഷരത യജ്ഞത്തിന്റെ ഭാഗമായ കണ്‍വെന്‍ഷന്റെ ഉദ്ഘാടനം എന്‍. ചെല്ലപ്പന്‍ പിള്ള മെമ്മോറിയല്‍ ഹൈസ്‌കൂള്‍ അങ്കണത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 

ഭരണഘടന വിഭാവനം ചെയ്യുന്ന അഖണ്ഡതയും ഐക്യവും കാത്തുസൂക്ഷിക്കേണ്ടത് അനിവാര്യതയാണ്. ഇതിനായി ജാതി-മത-രാഷ്ട്രീയ ഭേദമെന്യേ എല്ലാ പൗര•ാരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മുഖത്തല ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ബി. യശോദ അധ്യക്ഷയായി. എം. നൗഷാദ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍, ജില്ലാ ആസൂത്രണ സമിതിയിലെ സര്‍ക്കാര്‍ പ്രതിനിധി എം. വിശ്വനാഥന്‍, ജില്ലാ പഞ്ചായത്ത് അംഗം എസ്. സെല്‍വി, മുഖത്തല ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എച്ച്. ഹുസൈന്‍, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എല്‍. ജലജ കുമാരി, എസ്. ഗിരിജ കുമാരി, ജെ. ഷാഹിദ്, ആര്‍. ദേവദാസ്, റെജി കല്ലംവിള, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷരായ സുശീല, എം. സജീവ്, ജിഷ അനില്‍, തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍. സതീഷ് കുമാര്‍, ജില്ലാ പ്ലാനിംഗ് ഓഫീസില്‍ പി. ജെ. ആമിന, കില ഡെപ്യൂട്ടി ഡെവലപ്‌മെന്റ് കമ്മീഷണര്‍ വി. സുദേശന്‍, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മുഖത്തല ഇ.എസ്.ഐ ജംഗ്ഷനില്‍ മുതല്‍ എന്‍. ചെല്ലപ്പന്‍പിള്ള മെമ്മോറിയല്‍ ഹൈസ്‌കൂള്‍ വരെ സിറ്റിസണ്‍ പരേഡ് സംഘടിപ്പിച്ചു.

Share this story