രാജ്യം ഭരിക്കുന്ന ഫാസിസ്റ്റ് ഭരണം കുട്ടികളിൽ വെറുപ്പ് പടർത്തുന്നു: കെ.സുധാകരൻ

k sudhakaraan

കണ്ണൂർ:ദേശീയ - മതേതര ബോധമുള്ള ഒരു തലമുറ നാടിൻ്റെ വികസന കാഴ്ചപ്പാടുകൾക്ക് അനിവാര്യമാണെന്ന്കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരൻ എം.പി.അഭിപ്രായപ്പെട്ടു.രാജ്യം ഭരിക്കുന്ന ഫാസിസ്റ്റ് ഭരണകൂടം കുട്ടികളിൽ വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുമ്പോൾ സ്നേഹത്തിൻ്റെ കാവലാളായി കുട്ടികൾ മാറണമെന്ന് ജവഹർ ബാൽ മഞ്ച് കണ്ണൂർ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയതു കൊണ്ട് കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരൻ എം.പി പറഞ്ഞു.

യോഗത്തിൽ ജെ.ബി.എം ജില്ലാ ചീഫ് കോഡിനേറ്റർ സി.വി.എ ജലീൽ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.DCC പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ് മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന ചീഫ് കോഡിനേറ്റർ ആനന്ദ കണ്ണശ്ശ വിവിധ മൽസരങ്ങളിൽ വിജയികളായവർക്ക് ഉപഹാര സമർപ്പണം നടത്തി.സംസ്ഥാന കോഡിനേറ്റർ അഡ്വ.ലിഷദീപക്,ജില്ലാ കോഡിനേറ്റർ രാജേഷ് എം.പി,എന്നിവർ ആശംസകൾ അർപ്പിച്ചു. ജില്ലാ കോഡിനേറ്റർമാരായ എം.പി.ഉത്തമൻ സ്വാഗതവുംസി.പി. സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.

പ്രതിനിധി സമ്മേളനം കണ്ണൂർ കോർപ്പറേഷൻ മേയർ ടി.ഒ.മോഹനൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കാവ്യാദേവൻ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ കോഡിനേറ്റർമാരായ സുരേഷ് പി.കെ. ആനന്ദ് ബാബു.ജെ.ബി.എം ജില്ലാ ജന.സെക്രട്ടറി റിസ്വാൻ സി.എച്ച് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.എം.വി.രാധാകൃഷ്ണൻ സ്വാഗതവും രഘുറാം കീഴറ നന്ദിയും പറഞ്ഞു.സമാപന സമ്മേളനം അഡ്വ.സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു.
ഹരികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ കോഡിനേറ്റർമാരായ ഇന്ദിര പി.കെ രജീഷ് മാറോളി രഞ്ജിത്ത് മാസ്റ്റർ പ്രീത പി.കെ തുടങ്ങിയവർ സംസാരിച്ചു.
 വൈഷ്ണവി സ്വാഗതവും ധനുഷ കാനായി നന്ദിയും പറഞ്ഞു. ജവഹർ ബാൽ മഞ്ച് ജില്ലാ കമ്മിറ്റി ഭാരവാഹികൾ പ്രസിഡണ്ട്:ഹരികൃഷ്ണൻ മട്ടന്നൂർ ജന.സെക്രട്ടറി: വൈഷ്ണവി പേരാവൂർട്രഷറർ: ധനുഷ പയ്യന്നൂർ\

Share this story