ആലപ്പുഴയെ ത്രസിപ്പിച്ച രാത്രി ; മനം കവർന്ന് പ്രസീത ചാലക്കുടിയും സംഘവും
chalakkudypraseetha

ആലപ്പുഴ : മലയാളിയുടെ മനസ്സിൽ ഇടംപിടിച്ച എക്കാലത്തെയും മികച്ച നാടൻ പാട്ടുകൾ മുതൽ സമീപകാല സൂപ്പർ ഹിറ്റായ സിനിമാ ഗാനം ഉള്ളുള്ളേരി വരെ കോർത്തിണക്കി പ്രസീത ചാലക്കുടിയും സംഘവും അവതരിപ്പിച്ച നാടൻ പാട്ടുമേള ആലപ്പുഴയ്ക്ക് സമ്മാനിച്ചത് ആഘോഷരാത്രി.സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തോടനുബന്ധിച്ചാണ് ആലപ്പുഴ കടപ്പുറത്ത് നാടൻ പാട്ടുമേള അരങ്ങേറിയത്.

പാട്ടും നൃത്തവും അനുഷ്ഠാന കലാരൂപങ്ങളുമായി സംഘം വേദിയും സദസും കയ്യടക്കിയപ്പോൾ ആവേശ നൃത്തച്ചുവടുകളുമായി പിന്തുണ നൽകാൻ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള ആസ്വാദകർ മത്സരിച്ചു.കൃഷിയും ചരിത്രവും പ്രണയവും വിരഹവുമൊക്കെ പാട്ടുകളായി ഒഴുകിയ രാത്രിയിൽ കലാഭവൻ മണിയുടെ ഇഷ്ട ഗാനങ്ങളും ജനാവലിയുടെ മനസു നിറച്ചു.

പ്രായഭേദമെന്യേ വൻ ജനാവലിയാണ് പരിപാടി ആസ്വദിക്കാനായി  ബീച്ചിലേക്ക് ഒഴുകി എത്തിയത്. ഇന്ന്(മെയ് 14) വൈകുന്നേരം ഏഴിന് ചലച്ചിത്ര പിന്നണി ഗായകൻ അൻവർ സാദത്തും സംഘവും അവതരിപ്പിക്കുന്ന ഗാനമേള നടക്കും.

Share this story