വികസിത് ഭാരത് സങ്കൽപ്പ് യാത്ര തിരുവനന്തപുരം നഗരത്തിൽ രണ്ടാം ഘട്ട പര്യടനം തുടരുന്നു

google news
aaa

തിരുവനന്തപുരം : കേന്ദ്ര ഗവൺമെന്റിന്റെ വികസന ക്ഷേമ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ വികസിത് ഭാരത് സങ്കൽപ്പ് യാത്ര തിരുവനന്തപുരം നഗരത്തിൽ രണ്ടാം ഘട്ട പര്യടനം തുടരുന്നു.ചെങ്കോട്ടുകോണം കേരള ഗ്രാമീൺ ബാങ്ക് പരിസരത്തെ വേദിയിൽ തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ ശ്രീ ചെമ്പഴന്തി ഉദയൻ ഉദ്ഘാടനം ചെയ്തു.

ധനകാര്യ സാക്ഷരതാ കൗൺസിലർ ശ്രീ ഗിരീഷ് കുമാർ, ഗ്രാമീൺ ബാങ്ക് മാനേജർ ശ്രീ ലിബിൻ ,ചെമ്പഴന്തി പോസ്റ്റ് മാസ്റ്റർ ശ്രീ സജീവ് എന്നിവർ വിവിധ കേന്ദ്ര പദ്ധതികളെ കുറിച്ച് വിശദീകരിച്ചു. വിവിധ കേന്ദ്ര ഗവൺമെൻ്റ് വകുപ്പുകളുടെ സ്റ്റാളുകളും ക്രമീകരിച്ചിരുന്നു. ഉപഭോക്താക്കൾക്ക് ഉജ്ജ്വല യോജനയുടെ കീഴിൽ സൗജന്യ ഗ്യാസ് കണക്ഷനുകൾ വിതരണം ചെയ്തു.

ഉച്ചയ്ക്ക് ശേഷം  കരുമം ശ്രീ ആയിരവല്ലി തമ്പുരാൻ ക്ഷേത്ര ഹാളിൽ നടന്ന പരിപാടിയിൽ തിരുവനന്തപുരം കോരർപറേഷൻ വാർഡ് കൗൺസിലർ ശ്രീമതി ശ്രീദേവി എസ് .കെ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നെല്ലിയോട് ഗിരിഷ്, കാനറാ ബാങ്ക് മനേജർ ശ്രീ അനിഷ് , പോസ്റ്റൽ ഡിപ്പാർട്ട്മെൻ്റ് ഡെവലപ്മെൻ്റ് ഓഫീസർ ശ്രീ സജിത് എന്നിവർ സംസാരിച്ചു.ഇന്ന് കണ്ണമൂല, ഞണ്ടൂർകോണം എന്നിവടങ്ങളിൽ വികസിത് ഭാരത് സങ്കൽപ്പ് യാത്ര എത്തും.

ലീഡ് ബാങ്ക്  നേതൃത്വം നൽകുന്ന പരിപാടിയിൽ ആധാർ അപ്ഡേഷൻ സൗകര്യങ്ങൾ, കേന്ദ്ര സർക്കാരിൻ്റെ വിവിധ സാമൂഹിക സുരക്ഷ സ്‌കീമുകളിൽ റജിസ്റ്റർ ചെയ്യാനുള്ള സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്. കേന്ദ്ര സർക്കാരിൻ്റെ വിവിധ പദ്ധതികളെക്കുറിച്ചുള്ള ലഘു വിഡിയോ ചിത്രവുമായി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിൻ്റെ വികസിത് ഭാരത് സങ്കൽപ്പ് യാത്ര വാനും ഉണ്ടാകും.

രണ്ടാം ഘട്ടത്തിൽ ഫെബ്രുവരി  25 വരെ കോർപറേഷനിലെയും നാല്മുനിസിപ്പാലിറ്റികളിലെയും 24 സ്ഥലങ്ങളിൽ  പര്യടനം നടത്തും.ജനുവരി 2 മുതൽ 23 വരെ നീണ്ടു നിന്ന തിരുവനന്തപുരം ജില്ലയിലെ വികസിത് ഭാരത് സങ്കൽപ്പ് യാത്രയുടെ നഗര പര്യടനത്തിൻ്റെ ആദ്യ ഘട്ടത്തിൽ 46 സ്ഥലങ്ങളിൽ യാത്ര എത്തിയിരുന്നു.
 

Tags