പാലക്കാട് ജില്ലാ ഭാരതീയ ചികിത്സാ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 'വി ക്യാന്‍' ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു
Sat, 18 Mar 2023

പാലക്കാട് : ജില്ലാ ഭാരതീയ ചികിത്സാ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വി ക്യാന്‍ എന്ന പേരില്‍ ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു. ക്യാന്‍സര്‍ രോഗ വിദഗ്ധന്‍ ഡോ. വി.പി ഗംഗാധരന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എസ് ഷിബു അധ്യക്ഷനായ പരിപാടിയില്‍ ഡോ.യു ബാബു, ഡോ. കേശവപ്രസാദ് എന്നിവര്‍ സംസാരിച്ചു.