ശിശുസംരക്ഷണ സ്ഥാപനങ്ങള്‍ക്ക് പരിശീലനം സംഘടിപ്പിച്ചു

google news
fddcfvb

കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തില്‍ കാസര്‍കോട് ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ സഹകരണത്തോടെ ജില്ലയിലെ വിവിധ  ശിശുസംരക്ഷണ സ്ഥാപനങ്ങളിലെ മാനേജര്‍, കൗണ്‍സിലര്‍, കെയര്‍ടേക്കര്‍ തുങ്ങിയ ജീവനക്കാര്‍ക്കായി കാസര്‍കോട് കളക്ടറേറ്റ് മിനികോണ്‍ഫറന്‍സ് ഹാളില്‍ പരിശീലനം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബിബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ബാലാവകാശ സംരക്ഷണകമ്മീഷന്‍ അംഗം പി.പി ശ്യാമളദേവി അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദിന്റെ സാന്നിദ്ധ്യത്തില്‍ ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികളും അധികൃതരും അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു.

ശിശു സംരക്ഷണ സ്ഥാപനങ്ങള്‍ ബാലസൗഹൃദമാക്കുന്നതിന്റെ മാനദണ്ഡങ്ങള്‍, വ്യക്തിഗത ശ്രദ്ധാപദ്ധതി, കേസ്ഹിസ്റ്ററി എന്നിവ എങ്ങനെ തയ്യാറാക്കാം, ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ തൊഴിലധിഷ്ഠിത പുനരധിവാസത്തിന്റെ സാധ്യതകള്‍ എന്നീ വിഷയങ്ങളില്‍ കണ്ണൂര്‍ ഐ.സി.ഡി.എസ് സെല്‍ പ്രോഗ്രാം ഓഫീസര്‍ സി.എ.ബിന്ദു, മലപ്പുറം ഡി.സി.പി.യു പ്രൊട്ടക്ഷന്‍ ഓഫീസര്‍ എ.കെ.മുഹമ്മദ് സാലിഹ് എന്നിവര്‍ ക്ലാസ്സെടുത്തു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബി.മോഹന്‍കുമാര്‍, അംഗം എ.ശ്രീജിത്ത്, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം പി.രജിത, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ഷൈനി ഐസക്, പ്രൊട്ടക്ഷന്‍ ഓഫീസര്‍ എം.എ.ശോഭതുടങ്ങിയവര്‍ സംസാരിച്ചു. ബാലനീതി നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന വിവിധ ശിശുസംരക്ഷണ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുത്തു.
 

Tags