തവളാംകുന്ന് - സ്കൂൾ പടി റോഡ് നാടിന് സമർപ്പിച്ചു

google news
dsh


മലപ്പുറം :  എം എൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച താനാളൂർ തവളാംകുന്ന് - സ്കൂൾ പടി റോഡ് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. താനാളൂർ പഞ്ചായത്തിൽ ബസ്റ്റാഡും പ്രവാസികളുടെ സഹകരണത്തോടെ ബസ്സ് സർവീസുകൾ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ മുൻ പഞ്ചായത്ത് പ്രസിഡൻ്റ്  എൻ. മുജീബ് സ്വാഗതം പറഞ്ഞു. താനാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മല്ലിക ടീച്ചർ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ മുല്ലശ്ശേരി റാഫി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ അമീറ, പി.പി ബഷീർ, സുലൈമാൻ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുത്തു. പി.കെ ഷഫീക് റഹ്മാൻ നന്ദി പറഞ്ഞു.

Tags