ജനസേവന കേന്ദ്രവും ക്യാന്റീനും ആരംഭിച്ച് തച്ചമ്പാറ ഗ്രാമപഞ്ചായത്ത്

google news
fdj


പാലക്കാട് : തച്ചമ്പാറ ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച ജനസേവന കേന്ദ്രത്തിന്റെയും കാന്റീനിന്റെയും ഉദ്ഘാടനം അഡ്വ. കെ. ശാന്തകുമാരി എം.എല്‍.എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്തിന്റെ 2022-2023 സാമ്പത്തിക വര്‍ഷത്തില്‍ ആറ് ലക്ഷം രൂപ ചെലവിലാണ് ജനസേവനകേന്ദ്രവും ക്യാന്റീനും നിര്‍മിച്ചത്. സര്‍ക്കാര്‍ സേവനങ്ങള്‍ എല്ലാം ഓണ്‍ലൈന്‍ വഴിയാക്കിയതിനാല്‍ ഏറ്റവും കുറഞ്ഞ ചെലവില്‍ ജനങ്ങള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് തച്ചമ്പാറ ഗ്രാമപഞ്ചായത്തിനോട് ചേര്‍ന്ന് തന്നെ ജനസേവന കേന്ദ്രം ആരംഭിച്ചത്.

അപേക്ഷാ ഫോറങ്ങള്‍, ഫോട്ടോസ്റ്റാറ്റ് എന്നിവയ്ക്ക് പുറമെ ലഘുഭക്ഷണവും ലഭ്യമാക്കുന്നതിനുള്ള സൗകര്യവും ഒരുക്കാനും ജനസേവന കേന്ദ്രത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകരെ നിയമിക്കാനുമുള്ള തീരുമാനത്തിലാണ് ഭരണസമിതി. തച്ചമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ. നാരായണന്‍കുട്ടി അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ റെജി ജോസ്, ബ്ലോക്ക് പഞ്ചായത്തംഗം ഐഷാ ബാനു കാപ്പില്‍, തച്ചമ്പാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജി ജോണി, ജനപ്രതിനിധികളായ പി. സി ജോസഫ്, തനുജ രാധാകൃഷ്ണന്‍, മല്ലിക, ഐസക് ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

Tags