വിദ്യാര്‍ത്ഥികളെ സ്മാര്‍ട്ടാക്കും ''സ്മാര്‍ട്ട്-40'' ; പിലിക്കോട് സ്‌കൂളില്‍ ക്യാമ്പിന് തുടക്കം

google news
sfh

കാസർകോട് :  സ്വപ്നങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും ചിറക് നല്‍കി നാളെയുടെ വാഗ്ദാനമാകാന്‍ പുതുതലമുറയെ പ്രാപ്താക്കാന്‍ സ്മാര്‍ട്ട് 40 പദ്ധതിയുമായി വനിതാ ശിശുവികസന വകുപ്പ്. വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനൊപ്പം ഓരോ കുട്ടിയുടെയും ജീവിത സാഹചര്യങ്ങള്‍ക്കനുസൃതമായ മാനസിക വൈകാരിക പിന്തുണ കൂടി ഉറപ്പ് വരുത്തുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വിവിധ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് ജീവിത വിജയം കൈവരിക്കുന്നതിനാവശ്യമായ പരിശീലന പ്രവര്‍ത്തനങ്ങളും ക്ലാസുകളും ക്യാമ്പില്‍ നല്‍കും. എട്ട്, ഒമ്പത് ക്ലാസുകളിലെ തെരഞ്ഞെടുത്ത 40 വിദ്യാര്‍ത്ഥികളെയാണ് ക്യാമ്പില്‍ പങ്കെടുപ്പിക്കുന്നത്. മൂന്ന് ദിവസത്തെ ക്യാമ്പില്‍ വിദഗ്ധര്‍ കുട്ടികളുമായി ഇടപഴകും.

വനിതാ ശിശു വികസന വകുപ്പിന്റെ ഒ.ആര്‍.സി (ഔവര്‍ റെസ്പോണ്‍സിബിലിറ്റി ടു ചില്‍ഡ്രണ്‍) പദ്ധതിയിലൂടെയാണ് സ്മാര്‍ട്ട് 40 ക്യാമ്പ് സംഘടിപ്പിച്ചുവരുന്നത്. കുട്ടികളുടെ മാനസികവും ശാരീരികവും സാമൂഹികവുമായ വികാസം സാധ്യമാക്കാന്‍ രക്ഷകര്‍ത്താക്കള്‍, അധ്യാപകര്‍, പൊതുസമൂഹം തുടങ്ങിയവരുടെ കൂട്ടുത്തരവാദിത്വം ഉറപ്പാക്കുന്നതിനും കുട്ടികള്‍ നേരിടുന്ന ശാരീരിക മാനസിക സാമൂഹിക വെല്ലുവിളികള്‍ കണ്ടെത്തി പരിഹരിച്ച് പരിചരണവും പിന്തുണയും നല്‍കി മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ഒ.ആര്‍.സിയിലൂടെ നടത്തിവരുന്നത്. ഒ.ആര്‍.സി പദ്ധതിക്ക് കീഴിലുള്ള ജില്ലയിലെ 27 സ്‌കൂളുകളില്‍ സ്മാര്‍ട്ട് 40 ക്യാമ്പ് സംഘടിപ്പിക്കും.
 

Tags