പാലക്കാട് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

google news
dg

പാലക്കാട് :  ഭാരതീയ ചികിത്സാ വകുപ്പിന്റെയും പെരുമാട്ടി ഗ്രാമപഞ്ചായത്ത് ആയുര്‍വേദ ആശുപത്രിയുടെയു സംയുക്താഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഹരിത കര്‍മ്മ സേനാംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 85 പേര്‍ക്ക് സൗജന്യ മെഡിക്കല്‍ ക്യാമ്പില്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും ആരോഗ്യ സംരക്ഷണത്തിനും മരുന്നുകള്‍ നല്‍കി. ഒരാഴ്ചയ്ക്കുള്ള മരുന്നുകളാണ് നല്‍കിയത്.

തുടര്‍ ചികിത്സ ആവശ്യമുള്ളവര്‍ക്ക് ഡിസ്‌പെന്‍സറിയില്‍നിന്നും മരുന്ന് ലഭിക്കും. സൗജന്യ മെഡിക്കല്‍ ക്യാമ്പിന്റെ ഉദ്ഘാടനം പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിഷാ പ്രേംകുമാര്‍ നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ ജീജ സുധീര്‍ അധ്യക്ഷയായ പരിപാടിയില്‍ ഡോ. ആശ, പ്രിയ, അനിത, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, ആശ വര്‍ക്കര്‍മാര്‍, സി.ഡി.എസ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

Tags