പാലക്കാട് ജില്ലാ പഞ്ചായത്ത് വികസന സെമിനാര്‍ സംഘടിപ്പിച്ചു

google news
dfh

പാലക്കാട് :  പാലക്കാട് ജില്ലാ പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വികസന സെമിനാര്‍ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷന്‍ അംഗം സുബൈദ ഇസഹാക്ക് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ചാമുണ്ണി കരട് പദ്ധതി രേഖ പ്രകാശനം ചെയ്തു. അസിസ്റ്റന്റ് പ്ലാന്‍ കോര്‍ഡിനേറ്റര്‍ മോഹന്‍ദാസ് കരട് പദ്ധതി അവതരിപ്പിച്ചു.

സെമിനാറിന്റെ ഭാഗമായി ഗ്രൂപ്പ് ചര്‍ച്ച, ഗ്രൂപ്പുകളുടെ അവതരണം എന്നിവ നടന്നു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷാബിറ, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശാലിനി കറുപ്പേഷ്, ഗ്രാമപഞ്ചായത്ത് അംഗം കമ്മുക്കുട്ടി എടത്തോള്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം.രാമന്‍കുട്ടി, ജില്ലാ പഞ്ചായത്ത് പ്ലാനിങ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ ബി. എം മുസ്തഫ, ജില്ലാ പഞ്ചായത്ത് ഫിനാന്‍സ് ഓഫീസര്‍ പി. അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
 

Tags