ഇരിങ്ങാലക്കുട സ്പെഷ്യൽ സബ്ജയിലിൽ ജൈവകൃഷിക്ക് തുടക്കം

google news
ഇരിങ്ങാലക്കുട സ്പെഷ്യൽ സബ്ജയിലിൽ ജൈവകൃഷിക്ക് തുടക്കം

തൃശൂർ : ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷന് സമീപം പുതിയതായി നിർമ്മിച്ച സ്‌പെഷ്യൽ സബ്ജയിലിൽ ജൈവ കൃഷിക്ക് തുടക്കം കുറിച്ചു. കൃഷിവകുപ്പും ജയിൽ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന ജൈവ പച്ചക്കറികൃഷി പ്രൊഫ കെ യു അരുണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ജയിൽ അന്തേവാസികളെ കൂടി ഉൾപ്പെടുത്തി നടപ്പാക്കുന്ന കൃഷിയിൽ വെണ്ട, വഴുതന, കുറ്റിക്കുരുമുളക്, പച്ചമുളക്, കപ്പ, പയർ, ചീര, അമരപ്പയർ, കോവയ്ക്ക, കോളിഫ്ലവർ, തെങ്ങ്, പ്ലാവ്, മാവ് തുടങ്ങി വിവിധ ഇനത്തിലുള്ള പച്ചക്കറികളും ഫലവൃക്ഷങ്ങളുമാണ് കൃഷി ചെയ്യുന്നത്.

ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിലൂടെ വിഷരഹിത പച്ചക്കറികൾ ഉത്പാദിപ്പിക്കുകയും അന്തേവാസികളുടെ മാനസിക സമ്മർദ്ദത്തെ ലഘൂകരിക്കുകയുമാണ് ലക്ഷ്യം. പച്ചക്കറികൾ സബ് ജയിലിലെ ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുക.

മധ്യമേഖലാ ജയിൽ ഡിഐജി സാം തങ്കയ്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി കെ മനോജ് കുമാർ മുഖ്യാതിഥിയും തൃശൂർ അഗ്രിക്കൾച്ചറൽ അസിസ്റ്റൻ്റ് ഡയറക്ടർ ഷീല വിശിഷ്ടാതിഥിയായി. സൂപ്രണ്ട് ബി എം അൻവർ, ഡെപ്യൂട്ടി പ്രിസൺ ഓഫീസർ കെ ജെ ജോൺസൺ, ഇരിങ്ങാലക്കുട ജൈവ സംഘം പ്രസിഡന്റ് ടി എസ് ബൈജു, റോട്ടറി ക്ലബ് സെക്രട്ടറി ഡോക്ടർ കനകലത തുടങ്ങിയവർ പങ്കെടുത്തു.

The post ഇരിങ്ങാലക്കുട സ്പെഷ്യൽ സബ്ജയിലിൽ ജൈവകൃഷിക്ക് തുടക്കം first appeared on Keralaonlinenews.