കൊച്ചുമകന് വോട്ടു ചെയ്യാന്‍ 104-ാം വയസില്‍ ലക്ഷ്മി മുത്തശി
തൃശൂര്‍: മൂന്നാംവാര്‍ഡില്‍ കൊച്ചുമകന് വോട്ട് ചെയ്യാന്‍ 104-ാം വയസിലും ലക്ഷ്മി മുത്തശി പോളിങ് ബൂത്തില്‍ എത്തി. രാപ്പാള്‍ കിഴക്കേവളപ്പില്‍ അപ്പുണ്ണിയുടെ ഭാര്യയായ ലക്ഷ്മി കൊച്ചുമകന്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി മനോജിന് വോട്ട് ചെയ്യാനാണ് വാര്‍ധക്യത്തിലെ അവശതകള്‍ മറന്ന് രാപ്പാള്‍ കെ.എല്‍.പി. സ്‌കൂളിലെ ഒന്നാം നമ്പര്‍ ബൂത്തില്‍ എത്തിയത്. 2010 ലാണ് അവസാനമായി വോട്ട് രേഖപ്പെടുത്തിയത്.
കൊച്ചുമകന്‍ സ്ഥാനാര്‍ഥിയായതുകൊണ്ടാണ് ഇത്തവണ വോട്ട് ചെയ്യാന്‍ എത്തിയതെന്ന് ലക്ഷ്മി പറഞ്ഞു. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുമ്പ് മനോജ് മുത്തശ്ശിയുടെ അനുഗ്രഹം വാങ്ങിയിരുന്നു. കാഴ്ചശക്തി കുറവായതിനാല്‍ ലക്ഷ്മിക്കുവേണ്ടി മനോജിന്റെ ഭാര്യ ജിജോ വോട്ട് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ ബി.ജെ.പി. ജയിച്ച വാര്‍ഡ് തിരിച്ചു പിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് മനോജ്.
The post കൊച്ചുമകന് വോട്ടു ചെയ്യാന്‍ 104-ാം വയസില്‍ ലക്ഷ്മി മുത്തശി first appeared on Keralaonlinenews.