കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് : കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റില്‍നിന്ന് അധ്യാപക നിയമനം

teachers

തൃശൂര്‍:  കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനു കീഴില്‍ വരുന്ന ശ്രീവിവേകാനന്ദ കോളജില്‍ കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റില്‍നിന്ന് അധ്യാപക നിയമനമെന്ന് ആരോപണം. വിവേകാനന്ദ കോളജിലെ ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റിലാണ് കാലാവധി കഴിഞ്ഞ അധ്യാപക നിയമന ലിസ്റ്റില്‍ മൂന്നാമത്തെ റാങ്കുകാരനായ സമീര്‍ മേച്ചേരി എന്ന വ്യക്തിയെ നിയമിച്ചിരിക്കുന്നത്. ലിസ്റ്റ് പ്രസിദ്ധീകരിച്ചത് 2021 ഒക്ടാബര്‍ 23നാണ്. റാങ്ക് ലിസ്റ്റിന്റെ കാലാവധി ഒരു വര്‍ഷമാണനിരിക്കെ ഇല്ലാത്ത ലിസ്റ്റില്‍ നിന്നാണ് സമീര്‍ മേച്ചേരി എന്നയാള്‍ക്ക്് ദേവസ്വം ബോര്‍ഡ് നിയമനം നല്‍കിയിരിക്കുന്നത്, കെ.പി.സി.സി. സെക്രട്ടറി എ. പ്രസാദ് ആരോപിച്ചു.

മാത്രമല്ല അടുത്ത ഒഴിവില്‍ ഭിന്നശേഷി വിഭാഗത്തില്‍നിന്ന് നിയമനം
നടത്തും എന്ന ബോര്‍ഡ് തിരുമാനം നിലവില്‍ ഉണ്ട്, രേഖാമൂലം സര്‍ക്കാരിനെ ബോര്‍ഡ് തീരുമാനം അറിയിച്ചിരുന്നതുമാണ്, എന്നിരിക്കെയാണ് കാലാവധി കഴിഞ്ഞ ലിസ്റ്റില്‍നിന്ന് നിയമനം
നടത്തിയിരിക്കുന്നത്. 


നിയമനത്തിനു പിന്നില്‍ വന്‍ അഴിമതിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടലുമാണെന്നു എ. പ്രസാദ് ആരോപിച്ചു. കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റില്‍നിന്ന് നിയമന നടത്തി ഉത്തരവ് ഇറക്കിയ ദേവസ്വം ബോര്‍ഡ് സെക്രട്ടറിക്കെതിരേ നിയമ നടപടി
ആരംഭിക്കും. നിയമന ലിസ്റ്റില്‍ വ്യാപകമായ ക്രമക്കേട് ചൂണ്ടിക്കാട്ടി നല്‍കിയ പരാതി ഗവര്‍ണറുടെ ഓഫീസിന്റ പരിഗണനയില്‍ ഇരിക്കെയാണ് കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റില്‍നിന്ന് നിയമനം നടത്തിയിരിക്കുന്നതെന്നും എ. പ്രസാദ് ആരോപിച്ചു.

Share this story