വര്‍ണാഭമായി വര്‍ണശലഭം കലോത്സവം

ffdfgdfg

കൊല്ലം : ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്ത്, ഐ.സി.ഡി.എസ്, കുടുംബശ്രീ എന്നിവയുടെ  സംയുക്താഭിമുഖ്യത്തില്‍ ഭിന്നശേഷി കുട്ടികള്‍ക്കായി  സംഘടിപ്പിച്ച 'വര്‍ണശലഭം 2023 ' കലോത്സവം വര്‍ണാഭമായി. പോളച്ചിറ ഗ്രീന്‍ വേ ഗാര്‍ഡന്‍ ഹാളില്‍ ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.ദിജു പരിപാടി ഉദ്ഘാടനം ചെയ്തു.  ഭിന്നശേഷി കുട്ടികളുടെ സര്‍ഗാത്മകത പ്രോത്സാഹിപ്പിച്ച് അവരെ മുഖ്യധാരയിലേക്ക് എത്തിക്കുകയാണ്  ലക്ഷ്യം.  
 
ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്ത്  വൈസ് പ്രസിഡന്റ്  സിന്ധു ഉദയന്‍ അധ്യക്ഷയായി.  ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അമല്‍ ചന്ദ്രന്‍, സ്ഥിരം സമിതി അംഗങ്ങളായ സജീവ് കുമാര്‍, ഷൈനി ജോയ്,  ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മീര ഉണ്ണി, രേണുക രാജേന്ദ്രന്‍, ഒ.മഹേശ്വരി, എസ്.കെ ചന്ദ്രകുമാര്‍, ടി.എം ഇക്ബാല്‍, ലീലാമ്മ ചാക്കോ, ആര്‍.സന്തോഷ്, ഷീബ മധു, ശരത്ചന്ദ്രന്‍, കെ.ഇന്ദിര, ബീനാരാജന്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. സജിവ്  തുടങ്ങിയവര്‍ പങ്കെടുത്തു.

Share this story