പട്ടികജാതി മോര്‍ച്ച കലക്ട്രേറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്താന്‍ തീരുമാനിച്ചു

iuytrdes

മലപ്പുറം : സംസ്ഥാന വ്യാപകമായി പട്ടികജാതി മോര്‍ച്ച ജനുവരി 28ന് കലക്ട്രേറ്റമാര്‍ച്ചും ധര്‍ണ്ണയും നടത്താന്‍ തീരുമാനിച്ചു. പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കേണ്ട സ്‌റ്റൈപ് ന്റും ഗ്രം സം ലാന്‍സ്റ്റം യഥാസമയം നല്‍കുക ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ക്ക് യഥാസമയം ചെയ്തു കൊടുക്കുക എന്ന ആവശ്യവുമായാണ് മാര്‍ച്ച് നടത്തുന്നത്.

മലപ്പുറത്ത് എസ് സി  മോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ.സി.ശങ്കരന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗം എസ് സി  മോര്‍ച്ച സംസ്ഥാന സെകട്ടറി ദിവാകരന്‍ ഉല്‍ഘാടനം ചെയ്തു.തുടര്‍ന്ന് ബി.ജെ.പി ജില്ല ട്രഷര്‍ അഡ്വ.ബാബുരാജ് ,ടര മോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റുമാരായ അയ്യപ്പന്‍ പാണ്ടിക്കാട്, സുബ്രഹ്മണ്യന്‍ വെള്ളില, സെക്രട്ടറിമാരായ സുബ്രഹ്മണ്യന്‍ മഞ്ചേരി ,വേലായുധന്‍ നിലമ്പൂര്‍, മണ്ഡലം ഭാരവാഹികളായ രവിചന്ദ്രന്‍ അനീഷ് പ്രഭാകരന്‍ കുമാരന്‍, മോഹനന്‍, ഗോപാലന്‍ എന്നിവര്‍ പ്രസംഗിച്ചു.ജനറല്‍ സെക്രട്ടറിമാരായ കാവനൂര്‍ ശങ്കരന്‍ സ്വാഗതവും വാസു കോട്ടപ്പുറം നന്ദിയു പറഞ്ഞു.

Share this story