പത്തനാപുരം താലൂക്ക് നിക്ഷേപക സംഗമം; 2050 പുതിയ സംരംഭങ്ങള്‍

hgfcv

 
കൊല്ലം : ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ പദ്ധതിയുടെ ഭാഗമായി വ്യവസായ-വാണിജ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പത്തനാപുരം താലൂക്ക് വ്യവസായ ഓഫീസ് പരിധിയില്‍ പുതുസംരംഭകരെ പങ്കെടുപ്പിച്ച്് താലൂക്ക്തല നിക്ഷേപക സംഗമം സംഘടിപ്പിച്ചു. പുനലൂര്‍ കുമാര്‍ പാലസില്‍ പി. എസ്. സുപാല്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

11,358 സംരംഭങ്ങള്‍ ആരംഭിക്കാനായി. പുനലൂര്‍ കൂടി ഉള്‍പ്പെടുന്ന പത്തനാപുരം താലൂക്ക് വ്യവസായ ഓഫീസ് പരിധിയില്‍ 2050 സംരംഭങ്ങള്‍ തുടങ്ങി എന്ന് അദ്ദേഹം പറഞ്ഞു.പുനലൂര്‍ നഗരസഭ വൈസ് ചെയര്‍മാന്‍ വി.പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ വസന്ത രഞ്ജന്‍, പി.എ അനസ്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share this story