പിണറായി പാനൂണ്ടയില്‍ കോണ്‍ഗ്രസ് നിയന്ത്രിത ക്ലബ്ബിന്റെ ജനല്‍ചില്ലുകള്‍ തകര്‍ത്ത സംഭവത്തില്‍ പൊലിസ് കേസെടുത്തു

google news
പിണറായി പാനൂണ്ടയില്‍ കോണ്‍ഗ്രസ് നിയന്ത്രിത ക്ലബ്ബിന്റെ ജനല്‍ചില്ലുകള്‍ തകര്‍ത്ത സംഭവത്തില്‍ പൊലിസ് കേസെടുത്തു

 
തലശേരി: പിണറായി പഞ്ചായത്തിലെ പാനുണ്ട ബനിയന്‍കമ്പിനിക്കടുത്ത്  കോണ്‍ഗ്രസ് ഓഫീസായി പ്രവര്‍ത്തിക്കുന്ന മഹാത്മ ആര്‍ട്‌സ് ആന്‍ഡ്  സ്‌പോര്‍ട്‌സ് ക്‌ളബിന്റെ ജനല്‍ചില്ലുകള്‍ തകര്‍ത്ത സംഭവത്തില്‍ പിണറായി പൊലിസ് ഇന്ന് കേസെടുത്ത് അന്വേഷണമാരംഭിച്ചു.  ഞായറാഴ്ച്ച രാത്രിപതിനൊന്നുമണിയോടെയാണ് സാമൂഹ്യവിരുദ്ധരെന്ന് സംശയിക്കുന്ന സംഘം സ്‌പോര്‍ട്‌സ് ക്‌ളബിന്റെ അഞ്ചു ജനല്‍ചില്ലുകള്‍  എറിഞ്ഞു തകര്‍ത്തത്.

നേരത്തെ രണ്ടു തവണ ഈ ക്ലളബ് തകര്‍ത്തിരുന്നു. അടുത്ത കാലത്ത് ഈപ്രദേശത്ത് രാഷ്ട്രീയ സംഘര്‍ഷമൊന്നുമുണ്ടായിരുന്നില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലിസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളായ  വി. എ നാരായണന്‍, പുതുക്കുടി ശ്രീധരന്‍,  എ.കെ ദിലീപ് കുമാര്‍  എന്നിവര്‍ അക്രമം നടന്ന കോണ്‍ഗ്രസ് ക്‌ളബ് സന്ദര്‍ശിച്ചു.

Tags